യുഎഇയിൽ ഹിജ്റ പുതുവത്സരം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ദുബായ്: യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷവാർത്ത. വരാനിരിക്കുന്ന ഹിജ്റ പുതുവർഷം പ്രമാണിച്ച് ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച അവധി വരുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാനാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർച്ചയായ മൂന്ന് ദിവസത്തെ അവധി

ശനി, ഞായർ ദിവസങ്ങളിലെ സാധാരണ വാരാന്ത്യ അവധിക്ക് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ചത്തെ പുതുവത്സര അവധി വരുന്നത്. ഇതിനാൽ ജൂൺ 13 ശനിയാഴ്ച മുതൽ ജൂൺ 15 തിങ്കളാഴ്ച വരെ ജീവനക്കാർക്ക് ജോലിയിൽ നിന്ന് മാറിനിൽക്കാം. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം ജൂൺ 16 ചൊവ്വാഴ്ചയായിരിക്കും ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നുപ്രവർത്തിക്കുക. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ഈ അവധി ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.