യെമനിൽ നിന്നുള്ള  നാല് സ്ത്രീകളെ കൊണ്ടുവന്ന യാചക വൃത്തിയില്‍ ഏര്‍പ്പെടുത്തുകയായിരുന്നു. 

റിയാദ്: നാല് സ്ത്രീകളെ യാചകവൃത്തിക്ക് എത്തിച്ച വിദേശിയെ അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തും യാചകവൃത്തിയും തടയുന്നതിനുള്ള നടപടികളുടെ ചട്ടക്കൂടിനുള്ളിൽ റിയാദിൽ സെക്യൂരിറ്റി പെട്രോളിങ് വിങ് കമ്യൂണിറ്റി സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ടുമെൻറുമായി സഹകരിച്ച് നടത്തിയ റെയ്ഡിലാണ് യമനി പൗരനെ പിടികൂടിയത്. 

മനുഷ്യക്കടത്ത് കുറ്റകൃത്യം തടയൽ നിയമപ്രകാരമാണ് അറസ്റ്റ്. യമനിൽ നിന്നു തന്നെയുള്ള നാല് സ്ത്രീകളെ കടത്തി ക്കൊണ്ടുവന്ന് യാചക ജോലിക്ക് നിയോഗിക്കുകയായിരുന്നു. മനുഷ്യക്കടത്തിലൂെട സ്ത്രീകളെ ചൂഷണം ചെയ്യലും സ്ത്രീത്വത്തെ അപമാനിക്കലും നിയമവിരുദ്ധമായ ഭിക്ഷയാചിപ്പിക്കലുമടക്കം ഗുരുതര കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് സെക്യൂരിറ്റി അതോറിറ്റി വ്യക്തമാക്കി.

Read Also -  കുവൈത്തിൽ ഭിക്ഷാടനം; നാല് പ്രവാസി വനിതകൾ അറസ്റ്റിൽ, നാടുകടത്തും

നഗരത്തിലെ പൊതുവിടങ്ങളിലും റോഡുകളിലും പാർക്കുകളിലും പള്ളികൾക്കും കടകൾക്കും മുന്നിലുമായാണ് ഈ സ്ത്രീകളെ ഭിക്ഷയാചിക്കാൻ നിയോഗിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം