Asianet News MalayalamAsianet News Malayalam

മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗം; ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം

മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം കടന്നുപോകുന്നത്. ഭൂമിയില്‍ നിന്ന് ടെലസ്കോപ്പുകളുടെ സഹായത്തോടെ ഇത് കടന്നുപോകുന്നത് കാണാന്‍ സാധിക്കുമെന്നും നാസ 

Asteroid  which got speed of 94000 in hour approaches earth on august 21, nasa classified as potentially hazardous
Author
NASA Mission Control Center, First Published Aug 21, 2021, 11:28 AM IST

ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം. 4500 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛിന്നഗ്രഹം 2016 എജെ 193 എന്നാണ് നാസ ഇതിന് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് 21 രാത്രിയാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് എത്തുക.

ഛിന്നഗ്രഹമായ ബെന്നു ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ, പ്രധാന വിവരങ്ങള്‍ ഇങ്ങനെ

മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം കടന്നുപോകുന്നത്. ഭൂമിയില്‍ നിന്ന് ടെലസ്കോപ്പുകളുടെ സഹായത്തോടെ ഇത് കടന്നുപോകുന്നത് കാണാന്‍ സാധിക്കുമെന്നും നാസ വിശദമാക്കുന്നു. വീണ്ടും 2063ല്‍ ഇത് ഭൂമിയുടെ അടുത്ത് കൂടി കടന്നുപോകുമെന്നാണ് നിരീക്ഷണം. 2021ല്‍ ഇത് ഭൂമിയെ കടന്നുപോകുമ്പോള്‍ അപകടമുണ്ടാവില്ലെന്നാണ് ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നത്.

സെക്കന്‍ഡില്‍ 8 കിലോമീറ്റര്‍ വേഗം; ജൂലൈ 24 ന് ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുക കൂറ്റന്‍ ഛിന്നഗ്രഹം

എന്നാല്‍ 2063ല്‍ ഭൂമിയോട് അല്‍പം കൂടി അടുത്താവും ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപഥമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഒന്‍പത് മടങ്ങ് ദൂരത്തിലാണ് ഇത് കടന്നുപോവുക.  ഹവായിലെ ഹാലേകാല നിരീക്ഷണകേന്ദ്രമാണ് 2016 ജനുവരിയില്‍ ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തുന്നത്.

ഭൂമിയുടെ ഭ്രമണപഥത്തില്‍ അജ്ഞാതവസ്തു, നിരന്തരം വീക്ഷിച്ച് ശാസ്ത്രലോകം

ഇതിന് പിന്നാലെയാണ് ഈ ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കാന്‍ ആരംഭിക്കുന്നത്. വളരെ ഇരുണ്ട നിറത്തിലാണ് ഈ ഛിന്നഗ്രഹമുള്ളത്. ഇതിനാല്‍ തന്നെ ഛിന്നഗ്രഹം പ്രകാശം പ്രതിഫലിപ്പിക്കുന്നത് വളരെ കുറവാണ്. ഭ്രമണ ദിശയേക്കുറിച്ചോ ഓരോ ഭ്രമണത്തിനെടുക്കുന്ന സമയത്തേക്കുറിച്ചോ സ്പെക്ട്രല്‍ ക്ലാസ് എന്നിവയേക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തതയായിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു.

ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസ ഛിന്നഗ്രഹം; 'പ്രതിരോധമില്ല, സകലതും നശിക്കും': മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്

ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്ത് വരുമ്പോഴും കൂടുതല്‍ അടുത്തേക്കാണ് ഈ ഛിന്നഗ്രഹം എത്തുന്നത്. 26000 ഛിന്നഗ്രഹങ്ങളെയാണ് ഇതിനോടകം നാസ കണ്ടെത്തി നിരീക്ഷിക്കുന്നത്. ഇതില്‍ 1000 എണ്ണം അപകടകാരികളായ ഛിന്നഗ്രഹം എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഹിരോഷിമയിലെ ആണവസ്ഫോടനത്തിന്‍റെ ആയിരക്കണക്കിന് പ്രഹരശേഷി; അപോഫിസ് ഭൂമിയിലേക്കെത്തിയേക്കുമെന്ന് നിരീക്ഷണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios