സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം എപ്പോഴും വൈറലാണ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം എപ്പോഴും വൈറലാണ്. ഇപ്പോഴിതാ അമൃത പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ള ഡ്രസ്സിൽ തിളങ്ങുകയാണ് നടി. ക്രിസ്മസുമായി ബന്ധപ്പെട്ടാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് ഗാനത്തോട് ചേർന്നാണ് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. മാലാഖയെപോലുണ്ട് എന്നാണ് പലരുടെയും കമന്റുകൾ.

View post on Instagram

നേരത്തെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ അഭിനയത്തിലേക്ക് മടങ്ങി വന്നതിനെക്കുറിച്ചും നടി സംസാരിച്ചിരുന്നു. സത്യത്തിൽ അഭിനയം ഞാൻ നിർത്തിയതാണ്. എന്നാൽ ഈ ഫിനാൻഷ്യൽ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിൾ അല്ല. പിന്നെ നല്ലൊരുക്യാരക്ടർ കിട്ടണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് കളിവീടിലേക്ക് എത്തുന്നത്. നല്ല ഒരു പരമ്പരയാണ്. അതൊരു ഭാഗ്യമായി കരുതുന്നു. ആദ്യം ഞാൻ അതിൽ വന്നപ്പോൾ ആളുകൾക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പോൾ ആളുകൾക്ക് ഇഷ്ടമായി തുടങ്ങുന്നുവെന്നും അമൃത പറഞ്ഞു.

View post on Instagram

യുട്യൂബ് ചാനൽ വരുമാനത്തേക്കുറിച്ചും താരം പ്രതികരിച്ചിരുന്നു. യൂ ട്യൂബ് നടത്തുന്നവർക്ക് അറിയാം എത്ര വരുമാനം അതിൽ നിന്നും കിട്ടുമെന്ന്. എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നു എങ്കിൽ ഞാൻ വീട്ടിൽ ഇരുന്നേനെ. നോർമൽ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുക എന്നായിരുന്നു അമൃതയുടെ മറുപടി.

ഹിറ്റ് ആവർത്തിക്കുമോ 'വാലിബൻ' ? 'റാക്കു'മായി മോഹൻലാൽ, പ്രതീക്ഷയേറ്റി വൻ അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..