2021ൽ ആണ് ചന്ദ്രയും ടോഷും വിവാഹിതരായത്.

മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം സുജാതയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു നടി. 2002ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് മലയാള ടെലിവിഷൻ ആസ്വാദകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്. പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭർത്താവ്. ടോഷും സിനിമകളിലും നിരവധി സീരിയലുകളിലും സജീവമാണ്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങള്‍.

Add Asianetnews as a Preferred SourcegooglePreferred

ചന്ദ്ര അമ്മ ആയിരിക്കുന്നു എന്ന വിവരമാണ് ടോഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. പ്രസവത്തിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ചെറിയൊരു ബ്രേക്ക് ചന്ദ്ര അഭിനയത്തിൽ നിന്നും എടുക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ടോഷ് ക്രിസ്റ്റി തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. "ദൈവം തന്ന ഭാഗ്യമാണ്. മോനാണ് ഞങ്ങൾക്ക്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സി സെക്ഷനിലൂടെയാണ് പ്രസവം നടന്നത്. ഇപ്പോൾ ചന്ദ്രയെ റൂമിലേക്ക് കൊണ്ടുവന്നു", എന്നും ടോഷ് പ്രതികരിച്ചു. 

View post on Instagram

ലേബർ റൂമിലേക്ക് ചന്ദ്രയെ കൊണ്ടുപോകുന്നതും, പ്രസവശേഷം കുഞ്ഞിനെ ടോഷിന്റെ കൈയില്‍ കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 2021ൽ ആണ് ചന്ദ്രയും ടോഷും വിവാഹിതരായത്. സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടത്. പിന്നീട് നല്ല സുഹൃത്തുക്കളായിപിന്നീടത് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

പുതിയ സിനിമ റിലീസ് ആയ സന്തോഷം പങ്കുവച്ച് രജിത് കുമാർ

ടോഷും ചന്ദ്രയും ഒന്നിച്ച് അഭിനയിക്കുന്ന സ്വന്തം സുജാതയിലും, ചന്ദ്ര അമ്മയാകന്‍ ഒരുങ്ങുകയാണ്. ജീവിതവും സീരിയലുമായി എവിടെയൊക്കെയോ ബന്ധമുണ്ട് എന്നും, സീരിയല്‍ സീരിയലിന്റെ വഴിക്കും, ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ വഴിക്കും പോകുമെന്ന് ടോഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.