നടി ഗായത്രി സുരേഷ് ഫുട്ബോളിനെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് വീണ്ടും ട്രോളുകൾക്ക് ഇരയായി. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ബ്രസീൽ ടീമിലാണെന്ന് അവർ പറഞ്ഞു. താരത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ ചിത്രം ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് നടിയും മോഡലുമായ ​ഗായത്രി സുരേഷ്. പിന്നീട് തെലുങ്ക് അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ​ഗായത്രി പലപ്പോഴും ട്രോളുകൾക്ക് പാത്രമാകാറുണ്ട്. താരം പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇതിന് വഴിവയ്ക്കുന്നതും. കഴിഞ്ഞ ദിവസം മുതൽ വീണ്ടും ട്രോളിൽ നിറഞ്ഞ് നിൽക്കുകയാണ് ​ഗായത്രി സുരേഷ്. ഇത്തവണ ഫുട്ബോളുമായി ബന്ധപ്പെട്ട് ​ഗായത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലാകാൻ കാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂവാറ്റുപുഴയിലെ മെന്റർ എൻജിനീയറിം​ഗ് കോളേജിൽ വേൾഡ് കപ്പ് ഫാൻസ് സെലിബ്രേഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ​ഗായത്രി. മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയും ധരിച്ചാണ് താരം എത്തിയത്. പരിപാടി കഴിഞ്ഞ് തിരികെ പോകാൻ നേരം ഓൺലൈൻ മീഡിയയുടെ ചോദ്യങ്ങൾക്ക് ​ഗായത്രി മറുപടി നൽകി. റൊണാൾഡോയും നെയ്മറും ബ്രസീലിൽ ആണെന്നാണ് ​ഗായത്രി സുരേഷ് പറയുന്നത്. നെയ്മറും റൊണാൾഡോയും ഒരു ടീമിലോന്ന് ചോദിക്കുമ്പോൾ ആശ്ചര്യത്തോടെ അല്ലേ എന്ന് ​ഗായത്രി ചോദിക്കുന്നുണ്ട്. താരങ്ങൾ ഏത് ടീമിലാണെന്ന് ചോദ്യങ്ങൾ.

​ഗായത്രി മീഡിയ സംഭാഷണം ഇങ്ങനെ

മീഡിയ : റൊണാൾഡോയോ?.

ഗായത്രി : ബ്രസീൽ.

മീഡിയ : നെയ്മറോ?.

ഗായത്രി : ബ്രസീൽ.

മീഡിയ : നെയ്മറും റൊണാൾഡോയും ഒരു ടീമില.?

ഗായത്രി : ഞാൻ പോകുവാ.

മീഡിയ :അല്ല പറഞ്ഞത് കറക്റ്റ് ആണ്.

ഗായത്രി : കറക്റ്റ് ആണല്ലേ?

ഗായത്രി : ഹാവൂ. ഇദ്ദേഹത്തിന്റെ ചിരി കണ്ടപ്പോ ഞാൻ വിചാരിച്ചു. എന്താന്ന്.

വീഡിയോകൾ പുറത്തുവന്ന് ഞൊടിയിട കൊണ്ട് തന്നെ ​ഗായത്രിയ്ക്ക് നേരെ ട്രോളുകൾ വന്നു. എന്നാൽ ​ഗായത്രിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്. 'അതൊരു പൊട്ടി പെണ്ണാ..എന്തിനാടാ എയറിൽ ആകുന്നെ' എന്നാണ് ഇവർ ചോദിക്കുന്നത്. "കറക്റ്റ് ആണല്ലോ, റൊണാൾഡോ എന്നൊരു ഗോട്ട് കളിക്കാരൻ ബ്രസീലിലുണ്ടായിരുന്നത് മറക്കരുത്" എന്നും ചിലർ കുറിക്കുന്നുണ്ട്. 'പുള്ളിക്കാരി പാവം ആണ്, നിഷ്കു ആണ് ആള്, വരുന്നു എയറിൽ കേറുന്നു പോകുന്നു ശുഭം, ചുമ്മാ അതിനെ വിട്ടേക്ക് അതിന് ഈ കാണുന്ന പ്രൗഢിയൊക്കെ ഉള്ളൂ, ഈ പാവത്തിനെ എന്തിനാടാ ഇങ്ങനെ എയറിൽ ആകുന്നെ? പാവമാണ് ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming