കുട്ടിക്കാലത്ത് നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്ന ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ ആദ്യമായി നടിയോടൊപ്പം ഒരു സിനിമയിൽ ഒന്നിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ മുൻനിരയിൽ വേണമെന്ന ധ്യാനിന്റെ പുതിയ തമാശയ്ക്ക് മറുപടിയും.
വർഷങ്ങൾക്ക് മുൻപ് അച്ഛൻ ശ്രീനിവാസനൊപ്പമുള്ളൊരു അഭിമുഖത്തിൽ കുട്ടി ധ്യാൻ ഒരു കാര്യം പറഞ്ഞു, 'നവ്യ നായരെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു' എന്ന്. കാലങ്ങൾക്കിപ്പുറം മലയാള സിനിമയിൽ എത്തിയ ധ്യാൻ, തഗ്ഗടിച്ച് സോഷ്യൽ മീഡിയ ഭരിച്ചപ്പോൾ ഈ അഭിമുഖവും ആളുകൾ കുത്തിപ്പൊക്കി. നിലവിൽ തന്റെ പ്രിയതാരത്തോടൊപ്പം ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ധ്യാൻ. തതവസരത്തിൽ താൻ മുഖ്യമന്ത്രിയായാൽ മുൻനിരയിൽ നവ്യ ഉണ്ടാവണം എന്ന് ധ്യാൻ പറഞ്ഞത് ഏറെ വൈറലായിരുന്നു. വെള്ളയില്‍ പച്ചക്കള്ളർ സാരിയുടുത്ത് ഞാൻ വരും എന്നാണ് നവ്യ നൽകിയ മറുപടി.
"ഒരിക്കൽ ഞാനും ധ്യാനും ഒരു ഉദ്ഘാടനത്തിന് ഒന്നിച്ച് എത്തിയിരുന്നു. മെസിയെ കാണാനുള്ള അവസരം ഉണ്ടായിട്ട്, അത് വേണ്ടാന്ന് വച്ച് ഉദ്ഘാടനത്തിന് വന്നുവെന്നൊക്കെ അന്ന് ധ്യാൻ പറഞ്ഞിരുന്നു. ഞാന്‍ ഇന്‍റര്‍വ്യൂസ് ഒന്നും കാണുന്ന ഒരാളല്ല ഞാന്‍. ഞാന്‍ എപ്പോള്‍ ഡൗണ്‍ ആണെന്ന് തോന്നുന്നുവോ, ജീവിതത്തില്‍ വലിയൊരു ക്രൈസിസ് ഫീല്‍ ചെയ്ത് ഡൗണ്‍ ആയിട്ടിരുന്നാല്‍ യുട്യൂബില്‍ പോയി സെര്‍ച്ച് ചെയ്യും, ധ്യാന്‍ ശ്രീനിവാസന്‍ ഇന്‍റര്‍വ്യൂ എന്ന്. അതിന് മുന്‍പ് ഞാന്‍ ടൈപ്പ് ചെയ്തിരുന്നത് ശ്രീനിവാസന്‍ ഇന്‍റര്‍വ്യൂ എന്നാണ്. കാരണം അദ്ദേഹത്തിന്‍റെ നര്‍മം ഭയങ്കര ഇന്‍ട്രസ്റ്റിംഗ് ആണ്. സംസാരിക്കുന്നതില്‍ ക്ലാരിറ്റി കുറഞ്ഞ സമയത്ത് പോലും അദ്ദേഹം സംസാരിക്കുന്നതിന്‍റെ അത്രയും പറയാന്‍ ധ്യാനിന് പറ്റില്ല. ഞാന്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സ്ട്രെസ് റിലീഫ് ആണ് ധ്യാന്‍. പേടിക്കണ്ട ധ്യാന്‍.. സിഎം ആകുമ്പോള്‍ വെള്ളയില്‍ പച്ചക്കള്ളറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണില്‍ ഈറനണിഞ്ഞ്, ധ്യാനിന് വേണ്ടി ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ ധ്യാന്‍. സിഎം ആയി കഴിയുമ്പോഴും ധ്യാന്‍ ആ പാവാടക്കാരിയെ മറക്കില്ലെന്ന് ഞാന്‍ കരുതിക്കോട്ടെ ധ്യാന്‍. ആ നല്ല നാളേയ്ക്ക് വേണ്ടി കാത്തിരുന്ന് കൊണ്ട്, തല്‍ക്കാലം നമുക്ക് ഈ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം", എന്നായിരുന്നു നവ്യ നായരുടെ വാക്കുകൾ.
വൈറൽ ഇന്റർവ്യൂവിൽ കുട്ടി ധ്യാൻ പറഞ്ഞത്
നവ്യ നായരെ ഇഷ്ടമായിരുന്നു. ഇപ്പോ ഇല്ല. വെള്ളിത്തിരയിലെ കുറച്ച് പോസ്റ്റേഴ്സ് ഒക്കെ കണ്ടു. പിന്നെ ഞാന്‍ മതിയാക്കി. പൃഥ്വിരാജ് ലക്കി ആണെന്ന് തോന്നി. നവ്യ നായരെ കല്യാണം കഴിക്കണമെന്ന് തോന്നിയിരുന്നു. ഏട്ടന് തോന്നിയിട്ടുണ്ട്. ഏട്ടന്‍ എന്നോട് ചോദിച്ചിരുന്നു, നിന്‍റെ ഏട്ടത്തി അമ്മയായിട്ട് മീര ജാസ്മിന്‍ വരുന്നതില്‍ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്.



