ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയിരുന്നു. കൈകോർത്ത് ഇരുവരും എത്തിയത് മുതൽ ഒന്നുചേരലിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി.

ലയാളികളുടെ പ്രിയ സംവിധായകനും അഭിനേത്രിയുമാണ് പ്രിയദർശനും ലിസിയും. 1990ലായിരുന്നു ഇവരുടെ വിവാഹം. ശേഷം 2016ൽ വിവാഹമോചിതരാകുകയും ചെയ്തു. എന്നിരുന്നാലും പൊതുവേദികളിലെല്ലാം ഇവർ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിന് ലിസിയും പ്രിയദർശനും വിരാമമിട്ടിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നെ ഉള്ളുവെന്നും തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞതായും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച സന്തോഷം പങ്കിട്ടിരിക്കുകയാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാ​ഗ്യലക്ഷ്മി. ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാ​ഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

"ചില സിനിമയിലെ നായകനും നായികയും പിരിയുമ്പോൾ നാം ചിന്തിക്കും അയ്യോ അവർ പിരിയേണ്ടിയിരുന്നില്ല എന്ന്.. ചില ബന്ധങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥ പ്രണയം ഉള്ളിൽ ഉണ്ടെങ്കിൽ എത്ര അകന്ന് പോയാലും എന്നെങ്കിലും അവർ ഒന്നിക്കും. ഒന്നിക്കാതിരിക്കാനാവില്ല അവർക്ക്. ഒരുപാട് സന്തോഷം തോന്നി ഈ വാർത്ത കേട്ടപ്പോൾ..", എന്നാണ് ഭാ​ഗ്യലക്ഷ്മി കുറിച്ചത്.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയിരുന്നു. കൈകോർത്ത് ഇരുവരും എത്തിയത് മുതൽ ഒന്നുചേരലിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. ശേഷം മാർച്ച് 16ന് ലിസിയുടെ ചെന്നൈ സ്റ്റുഡിയോയിൽ വച്ച് മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഈ ചർച്ചകൾക്ക് ആക്കം കൂടുകയായിരുന്നു. അതേസമയം, 100-ാമത് സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ ആണ് നായകന്‍. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming