ബിഗ് ബോസ് താരം റെന ഫാത്തിമ കൊല്ലം ബസ് സ്റ്റോപ്പിൽ രാത്രി ഒറ്റയ്ക്കിരിക്കുമ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചു. കൊച്ചിയിലേക്കുള്ള ബസ് കാത്തിരുന്ന റെനയുടെ സുരക്ഷ ഉറപ്പാക്കാനായി ഒരു മധ്യവയസ്കൻ കൂടെയിരുന്നു.

ബി​ഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ആളാണ് റെന ഫാത്തിമ. വ്ലോ​ഗർ കൂടിയായ റെന പങ്കുവയ്ക്കുന്ന വീഡിയോകൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ ട്രെയിനിൽ വച്ച് കോളേജ് വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ ആളുടെ വീഡിയോ റെന പങ്കിട്ടത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സമൂഹത്തിൽ നല്ല പുരുഷന്മാരുമുണ്ടെന്ന് പറയുകയാണ് റെന. തനിക്ക് കൊല്ലം ബസ് സ്റ്റോപ്പിൽ വച്ചുണ്ടായൊരു അനുഭവം പങ്കിട്ടായിരുന്നു റെന ഇങ്ങനെ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വരാനായി ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു റെന ഫാത്തിമ. ഇതിനിടെ ഒരു മധ്യവയസ്കൻ വന്ന് കാര്യങ്ങൾ തിരക്കിയെന്നും തനിക്കും ഈ പ്രായത്തിൽ മക്കളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, മോള് സേഫ് ആണോന്ന് നോക്കേണ്ടത് തന്റെ കടമയാണെന്ന് പറഞ്ഞെന്നും റെന പറയുന്നു.

"സമയം രാത്രി 10 മണി ഞാന്‍ ഇവിടെ കൊല്ലത്ത് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയാണ്. ഒറ്റക്കാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ്. കൊച്ചിയിലേക്ക് പോകാനുള്ള ബസ് കാത്തിരിക്കുകയായിരുന്നു. ഒരു ചേട്ടന്‍ ബസിറങ്ങി വന്നിട്ട് മോള് ഒറ്റക്കാണോ എന്ന് ചോദിച്ചു. അറിയാത്ത ആളായത് കൊണ്ട് ഞാന്‍ അധികം സംസാരിച്ചില്ല. ഒറ്റക്കാണെന്ന് പറഞ്ഞിട്ട് ഞാന്‍ മിണ്ടാതെ ഇരുന്നു. കുറേ സമയം ആ ചേട്ടന്‍ എന്‍റെ അടുത്തിരുന്നു. ഞാന്‍ വിചാരിച്ചു ആരെയെങ്കിലും കാത്തിരിക്കുകയാകുമെന്ന്. പത്ത് മിനിറ്റ് മൂപ്പര് എന്‍റെ അടുത്തിരുന്നിട്ട് പറയുകയാണ്. എന്നാല്‍ ഞാന്‍ പോട്ടോ മോളേ. ആരെങ്കിലുമൊക്ക വരും കൂടെ. അവിടെ പിക്ക് ചെയ്യാൻ ആരെങ്കിലും ഉണ്ടാവുമെന്ന്. മോളുടെ പ്രായത്തിലുള്ള മക്കള് എനിക്കുമുണ്ട്. അപ്പോള്‍ മോള് സേഫ് ആണോന്ന് നോക്കേണ്ടത് എന്‍റെ കടമയാണെന്ന് പറഞ്ഞു. നല്ല പുരുഷന്മാരുണ്ടെന്ന് പറയില്ലേ. അതിനൊരു ഉദാഹരണമാണ് ഈ ചേട്ടന്‍. എനിക്ക് ഭയങ്കര ജെനുവിനായിട്ടാണ് തോന്നിയത്. ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്", എന്നായിരുന്നു റെന ഫാത്തിമയുടെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming