ബിഗ് ബോസ് മലയാളം താരങ്ങളായ അനുമോൾ, ആദില, നൂറ എന്നിവർ സഹമത്സരാർത്ഥിയായിരുന്ന രേണു സുധിയെ സന്ദർശിച്ചു. 'പട്ടായ ഗേൾസ്' എന്നറിയപ്പെടുന്ന ഇവർക്കൊപ്പമുള്ള ചിത്രം രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ബി​ഗ് ബോസ് മലയാളം സീസൺ 7ലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് അനുമോളും ആദിലയും നൂറയും. ഇടയ്ക്ക് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ വന്നെങ്കിലും ഷോയ്ക്ക് ശേഷം കാര്യങ്ങൾ മനസിലാക്കി മൂവരും ഒന്നിച്ച് കൂടി. 'പട്ടായ ഗേൾസ്' എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ തങ്ങൾക്കൊപ്പം ഷോയിൽ ഉണ്ടായിരുന്ന രേണു സുധിയെ കാണാൻ എത്തിയിരിക്കുകയാണ് അനുവും ആദലിയും നൂറയും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രേണു സുധി തന്നെയാണ് ഇവർ വന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'അനുമോൾ, ആദില, നൂറ.. ഇന്നല്ലെ എന്നെ കാണാൻ വന്നപ്പോൾ.. ഞാൻ ഒരുപാട് ഹാപ്പി ആയി', എന്നായിരുന്നു മൂവർക്കൊപ്പമുള്ള ഫോട്ടോ സഹിതം രേണു സുധി കുറിച്ചത്. ഒപ്പം വാഴ 2ലെ പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് പേരും മാസ്ക് ധരിച്ചാണ് ഫോട്ടോയിലുള്ളത്.

ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേർ കമന്റുകളുമായി എത്തി. 'ആർക്കും മറുപടി കൊടുക്കാൻ പോകരുതെന്നും ആരോ​ഗ്യം നോക്കി തിരിച്ച് വരണമെന്നുമാണ് പലരും രേണുവിന് വേണ്ടി കമന്റ് ചെയ്തിരിക്കുന്നത്. ഈ മനോഹര നിമിഷങ്ങൾ, ശരീരത്തിൻ്റെ പരിപൂർണ്ണ സൗഖ്യത്തിന് വഴിതുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആരോഗ്യം ശ്രദ്ധിക്കുക.പോസിറ്റീവ് ആയിരിക്കുക.പ്രാർഥന ഉണ്ട് .വേഗം തിരിച്ചു വരും, എനിക്കും സന്തോഷം ആയി മക്കളെ, ടെൻഷൻ പാടില്ല... അങ്ങനെ ഉള്ളതെല്ലാം മറന്നു കളയുക... മൈൻഡ് സ്ട്രോങ്ങ്‌ ആയിരിക്കണം എന്നാൽ വേഗം തിരിച്ചു വരാൻ സാധിക്കും', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ബിഗ് ബോസിന് മുന്‍പ് തന്നെ രേണു സുധിയുമായി സൗഹൃദം ഉണ്ടായിരുന്ന ആളാണ് അനുമോള്‍. ഷോയ്ക്ക് ഉള്ളില്‍ വച്ച് ഇരുവരുടേയും രസകരമായ നിമിഷങ്ങള്‍ ജനങ്ങള്‍ കണ്ടിരുന്നു. ഇവിടെ വച്ചാണ് ആദിലയും നൂറയും രേണുവിനെ കാണുന്നതും പരിചയപ്പെടുന്നതും. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming