സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ തന്റെ ചർമ്മത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ഈ യാത്രയിൽ ഡോ. അഞ്ജന മോഹനന്റെ ചികിത്സകൾ നിർണായകമായെന്നും അവര്‍ പറഞ്ഞു.

ലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് രഞ്ജു രഞ്ജിമാർ. കേരളത്തിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഏറെ ശ്രദ്ധേയായ അവർ, ദീപിക പദുകോൺ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങളേയും അണിയിച്ച് ഒരുക്കിയിട്ടുണ്ട്. നിലവിൽ ഡോറ എന്ന പേരിൽ ഒരു ബ്യൂട്ടി ഇൻസ്റ്റിറ്റ്യൂഷൻ അടക്കം നടത്തുന്ന രഞ്ജു തന്റെ ചർമ്മത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ പഴയ കാല രൂപത്തിൽ നിന്നും ഇന്ന് കാണുന്ന അതിമനോഹര ചർമ്മത്തിലേക്കുള്ള മാറ്റത്തെ കുറിച്ചാണ് രഞ്ജു പറയുന്നത്.

വെയിലത്ത്‌ ഇഷ്ടിക കളത്തിൽ ജോലി ചെയ്ത് നശിച്ച ചർമ്മമായിരുന്നു തന്റേതെന്നും ഒടുവിൽ 2012 മുതൽ ആരംഭിച്ച യാത്ര സഫലമായി എന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഡോ. അഞ്ജന മോഹനൻ ആണ് ഇതിന് പിന്നിലെന്നും അവരോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും രഞ്ജു പറഞ്ഞു.

"ഈ യാത്ര ഒരിക്കലും എനിക്ക് അത്ര ഈസി ആയിരുന്നില്ലേ. ജീവിത്തിലെ പോരാട്ടത്തിനു ഇടയിൽ ചർമ്മ സംരക്ഷണമത്തിന് എന്ത് പ്രാധാന്യം. എന്നാൽ എന്നിലെ സ്ത്രീ അതിനു സമ്മതിച്ചില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. യെസ്.. ഞാൻ എന്നോട് യുദ്ധം ചെയ്യാൻ തുടങ്ങി 2012 മുതൽ. വിജയം അത്ര എളുപ്പം അല്ല എന്നറിയാമായിരുന്നു. 15 വയസ്സിലെ പോര്. വെയിലത്ത്‌ ഇഷ്ടിക കളത്തിലെ ജോലി ചെയ്തു നശിച്ച എന്റെ ചർമം തിരിച്ചു പിടിച്ചു. എനിക്ക് അത് വേണം എന്ന ഉറച്ച നിലപാടിൽ. യെസ് നമ്മൾ മനസ്സു വച്ചാൽ മതി", എന്നായിരുന്നു രഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

"രഞ്ജു രഞ്ജിമാറിനെ പറ്റി പറയുകയാണെങ്കില്‍, ഈ ഒരു യാത്ര വളരെ ക്ലേശകരമായിരുന്നു. 30കളില്‍ എടുത്ത തീരുമാനം എവിടെ, എങ്ങനെ എത്തുമെന്ന് ഒരുറപ്പുമില്ലാത്ത കാലഘട്ടത്തിലാണ് ഡോ. അഞ്ജന മോഹനനെ പരിചയപ്പെടുന്നത്. എന്‍റെ ജീവിതത്തിലെ മാറ്റങ്ങള്‍ ഡോക്ടറോട് കടപ്പെട്ടിരിക്കുകയാണ്. അവരില്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ല. അത് ഞാന്‍ എവിടെ വേണമെങ്കിലും പറയും. എന്‍റെ ഈ വര്‍ഷത്തെ ഫൈനല്‍ ടച്ചപ്പിന് വേണ്ടി പോയതാണ്. ചെറിയ പാച്ച് വര്‍ക്കുകളൊക്കെ ഉണ്ടായിരുന്നു. ജോ ലൈന്‍ കുറച്ചുകൂടി ശരിയാക്കാനുണ്ടായിരുന്നു. അപ്പര്‍ ലിപ് കറക്ട് ചെയ്യണമായിരുന്നു. പുരികം ലിഫ്റ്റ് ചെയ്യണമായിരുന്നു. സ്കിന്‍ സീക്രട്ട് എന്നത് എന്‍റെ ഓരു ഫാമിലി പോലെയാണ്", എന്ന് വീഡിയോയിലും രഞ്ജു പറഞ്ഞു. ഒപ്പം തന്റെ പഴയ ലുക്ക് മുതൽ ഇതുവരെയുള്ള ഫോട്ടോകളും രഞ്ജു പങ്കുവച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming