സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഖിൽ ഷാ (ഷാമോൻ) കന്യകാത്വത്തെക്കുറിച്ചുള്ള തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി. താൻ വിവാഹം കഴിക്കുന്ന പെൺകുട്ടി കന്യകയായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും അത് തികച്ചും തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് അഖിൽ ഷാ. സോഷ്യലിടത്ത് ഷാമോൻ എന്ന് അറിയപ്പെടുന്ന അഖിൽ ഏതാനും നാളുകൾക്ക് മുൻപ് വെർജിനിറ്റിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വിവാഹം ചെയ്യുന്ന പെൺകുട്ടി കന്യകയായിരിക്കണമോ എന്ന് പറഞ്ഞുള്ള ചോദ്യമായിരുന്നു ചർച്ചകൾക്കെല്ലാം വഴിവച്ചത്. അന്ന് അഖിലിനെതിരെ വലിയതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇക്കാര്യം വീണ്ടും ആവർത്തിക്കുകയാണ് അഖിൽ ഷാ. താൻ കല്യാണം കഴിക്കുന്ന പെൺകുട്ടി കന്യകയായിരിക്കണം എന്ന നിർബന്ധം ഇല്ലെന്നും അത് തന്റെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഖിൽ പറയുന്നു.

"എല്ലാം എന്റെ വ്യക്തിപരമായ ചോയ്സ് ആണ്. ഞാൻ ആരെ കല്യാണം കഴിക്കണം. ആരുമായി ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ പറഞ്ഞൊരു പോയ്ന്റിനെ മതം വച്ചിട്ടാണ് ഒരു ടീം വളച്ചൊടിച്ചത്. എനിക്ക് ഹേറ്റ് ഉണ്ടാക്കിത്തരാൻ വേണ്ടിയാണ് അവർ ശ്രമിച്ചതെങ്കിലും, എനിക്ക് ഫോളോവേഴ്സ് കൂടിയിട്ടെ ഉള്ളൂ. നമ്മുടെ നാട്ടിൽ ഇപ്പോഴും ആളുകൾക്ക് സെക്സ് എജ്യൂക്കേഷൻ കിട്ടിയിട്ടില്ല. അതിന്റെ ഒരു കുറവുണ്ട്. നമ്മൾ എന്ത് പറഞ്ഞാലും വേറൊരു രീതിയിൽ വളച്ചൊടിക്കാറുണ്ട്. ഞാൻ പറഞ്ഞത്, ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ പാസ്റ്റ് വിഷയം ഇല്ലെന്നാണ്. അവൾ കന്യകയായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല. അതെന്റെ വ്യക്തിപരമായ കാര്യമല്ലേ. മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. അത്രയെ ഉള്ളൂ", എന്നായിരുന്നു അഖിൽ ഷായുടെ വാക്കുകൾ. മഹാരാജ ഹോസ്റ്റൽ എന്ന സിനിമയുടെ ഭാ​ഗമായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അഖിൽ ഷാ.

ഹൊറർ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming