Asianet News MalayalamAsianet News Malayalam

മടങ്ങിയെത്താനൊരുങ്ങി 'ചക്കപ്പഴം'; ലൊക്കേഷന്‍ വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

ഇടവേളയ്ക്കു ശേഷം സ്ക്രീനിലേക്ക് തിരിച്ചെത്താന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പര

first day in Chakkappazham Location by Aswathy Sreekanth
Author
First Published Aug 31, 2022, 1:41 PM IST

അവതാരകയായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് അശ്വതി ശ്രീകാന്ത്. പിന്നാലെ നടിയായി എത്തിയപ്പോഴും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ അശ്വതിയെ സ്വീകരിച്ചത്. ചക്കപ്പഴം പരമ്പരയില്‍ ആശയെന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ അതിശയിപ്പിച്ച അശ്വതി ആ വേഷത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു. തന്റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ശേഷം ചക്കപ്പഴത്തിലെ മിക്കവരും പരമ്പരയില്‍ നിന്നും മാറുകയും, പരമ്പര തന്നെ അവസാനിപ്പിക്കുകയുമായിരുന്നു. ആശയായി തിരികെ സ്‌ക്രീനിലേക്കുണ്ടോ, എന്ന ചോദ്യത്തിന്, ടീം മടങ്ങിവരുകയാണെങ്കില്‍ ചിലപ്പോള്‍ മടങ്ങിവന്നേക്കാം എന്നായിരുന്നു അശ്വതി പറഞ്ഞിരുന്നത്. പ്രസവാനന്തരം മിനിസ്‌ക്രീനിലേക്കുള്ള മടക്കത്തിലാണ് അശ്വതി ഇപ്പോഴുള്ളത്.

മിനിസ്‌ക്രീനിലേക്ക് വീണ്ടും ആശയായി മടങ്ങിവരുന്നതിന്റെ ത്രില്ലിലാണ് അശ്വതി. അശ്വതി പറഞ്ഞതുപോലെ മുന്‍പുണ്ടായിരുന്ന ടീം മുഴുവനായും തിരികെയെത്തുന്നുണ്ട് എന്നതാണ് ചക്കപ്പഴത്തെ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാക്കി മാറ്റുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വതി സന്തോഷം പങ്കുവച്ചിരിക്കുന്നത്. ചക്കപ്പഴം ലൊക്കേഷനിലെ ആദ്യദിനമാണ് അശ്വതി വീഡിയോ ആക്കിയിരിക്കുന്നത്. പരമ്പരയിലെ മിക്ക ആളുകളുടേയും പ്രൊഫഷണല്‍, പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ കാരണം മുടങ്ങിപ്പോയ തങ്ങളുടെ ചക്കപ്പഴം വീണ്ടും വരുന്നു എന്നാണ് അശ്വതി പറയുന്നത്. നല്ല രീതിയില്‍ പരമ്പര അവസാനിക്കാത്തതില്‍ സങ്കടമുണ്ടായിരുന്നെന്നും, അതുകൊണ്ടാകണം ചാനല്‍ തന്നെ നല്ലൊരു ഇനീഷ്യേറ്റീവെടുത്ത് എല്ലാ ടീമിനേയും തിരികെ എത്തിച്ച് വീണ്ടും പരമ്പര തുടങ്ങുന്നതെന്നും, ഇത് സന്തോഷമുള്ള ദിവസമാണെന്നുമാണ് അശ്വതി വ്ലോഗില്‍ പറയുന്നത്.

ALSO READ : വിക്രത്തിന്‍റെ തിരിച്ചുവരവ്? 'കോബ്ര' ആദ്യദിന പ്രതികരണങ്ങള്‍

'ഒരുപാട് നാളായി പലരും ചോദിക്കുമ്പോള്‍, ഇനി ചക്കപ്പഴത്തിലേക്ക് ഉണ്ടാകില്ല, മറ്റേതെങ്കിലും സംരംഭവുമായി കാണാം എന്നെല്ലാമായിരുന്നു പറഞ്ഞിരുന്നത്. പലരോടും ഈയൊരു ചോദ്യത്തിന് മറുപടി തന്നെ പറയാറില്ലായിരുന്നു. പക്ഷെ അവസാനം അത് സംഭവിച്ചു.' മക്കളോട് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന അശ്വതി, സെറ്റിലെ വിശേഷങ്ങളും, തന്റെ ഓണ്‍സ്‌ക്രീന്‍ കുടുംബത്തേയെല്ലാം വ്ലോഗില്‍ കാണിക്കുന്നുണ്ട്. ഓരോരുത്തരായി സെറ്റിലേക്ക് പെട്ടിയും തൂക്കി വരുന്നതും, നാളുകളായി കാണാതെ വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതെല്ലാം മനോഹരമായി അശ്വതി പകര്‍ത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios