മകൻ യുഗ് ദേവ്ഗണിനൊപ്പം മുംബൈയിലെ ഒരു ക്ലിനിക്കിൽ വെച്ച് കാജോൾ സുരക്ഷാ ഗാർഡിനെ തള്ളി മാറ്റുന്ന വീഡിയോ വൈറലായതിനെ തുടർന്ന് വിമർശനം നേരിടുന്നു. യുഗിന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

മുംബൈ: ബോളിവുഡ് നടി കജോൾ എന്നും സിനിമ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്. മകൻ യുഗ് ദേവ്ഗണിനും ഒപ്പമുള്ള ഒരു വീഡിയോ വൈറലായതിന് പിന്നാലെ വലിയ ട്രോളാണ് ഇപ്പോള്‍ നടി നേരിടുന്നത്. 14 വയസ്സുള്ള യുഗിനെ അടുത്തിടെ കാജോളിനൊപ്പം മുംബൈയിലെ ഒരു ക്ലിനിക്കിൽ കണ്ടിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കജോളിന്‍റെയും അജയ് ദേവ്ഗണിന്‍റെയും മകൻ യുഗിന്‍റെ കാലിന് പരിക്കേറ്റതിനാലാണ് ക്ലിനിക്ക് സന്ദര്‍ശിച്ചത് എന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

കാജോളിന്‍റെയും യുഗിന്‍റെയും വീഡിയോയില്‍ കറുത്ത കുർത്തയും ജീൻസുമാണ് കജോൾ ധരിച്ചിരുന്നത്. ഒപ്പം തന്‍റെ ഇടത് ഭാഗത്ത് പരിക്ക് പറ്റിയ യുഗിനെ അവൾ പിടിച്ച് നിൽക്കുന്നത് കാണാം. എന്നാല്‍ ഇവരുടെ തന്നെ സുരക്ഷ ഗാര്‍ഡ് ഇവര്‍ക്ക് മുന്നില്‍ വന്നപ്പോള്‍ കാജോള്‍ ആയാളെ തള്ളിമാറ്റുന്നത് വീഡിയോയില്‍ കാണാം. 

കുറച്ച് സമയത്തിനുള്ളിൽ ഈ വീഡിയോ വൈറലായി. സൈബര്‍ ലോകത്ത് പ്രതികരണങ്ങൾ നിറഞ്ഞു. ഒരു ഇന്‍സ്റ്റ യൂസറുടെ കമന്‍റ് ഇങ്ങനെയായിരുന്നു 'സഹായിക്കാന്‍ എത്തിയാളെ തള്ളി മാറ്റുന്നത് അല്‍പ്പം പരുഷമാണ്', എന്തിനാണ് കാജോള്‍ തന്‍റെ അംഗരക്ഷകനെ തള്ളിയതെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 'കജോൾ = ജയ ബച്ചൻ' എന്നാണ് മറ്റൊരാൾ എഴുതിയത്. 'അവൾ രണ്ടാം ജയ ബച്ചനാണോ..?' എന്നാണ് മറ്റൊരാള്‍ക്ക് സംശയം. 

View post on Instagram

മഹാരാഗ്നി-ക്വീൻ ഓഫ് ക്വീൻസ് എന്ന ചിത്രമാണ് കാജോളിന്‍റെതായി റിലീസാകാനുള്ള ചിത്രം. ചരൺ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജോൾ, നസിറുദ്ദീൻ ഷാ, പ്രഭുദേവ, സംയുക്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

വെങ്കട അനീഷ് ഡോറിഗില്ലു, ഹർമൻ ബവേജ എന്നിവർ ചേർന്ന് നിർമ്മിച്ച മഹാരാഗ്നിയിൽ ജിഷു സെൻഗുപ്ത, ആദിത്യ സീൽ, ഛായ കദം, പ്രമോദ് പഥക് എന്നിവരും അഭിനയിക്കുന്നു. ഹർഷവർധനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

സഞ്ജയ് ലീല ബൻസാലിയുടെ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രം ലവ് ആൻഡ് വാർ വാര്‍ റിലീസ് പ്രഖ്യാപിച്ചു

ആലിയ ഭട്ട് 'പേര് മാറ്റി': ഒടുവില്‍ തുറന്നു പറഞ്ഞു