Asianet News MalayalamAsianet News Malayalam

ചിരിച്ചു ചിന്തിച്ചു മുന്നോട്ട്.. "ലിറ്റിൽ ഹാർട്ട്സ് " പ്രേക്ഷകരുടെ മനംകവരുന്നു

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.  

Laugh and think ahead Little Hearts theater success vvk
Author
First Published Jun 11, 2024, 1:40 PM IST

കൊച്ചി: ദിവസങ്ങൾ കഴിയും തോറും ചിരിപ്പിച്ചും പ്രണയിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകമനസ്സിൽ ഇടം നേടി മുന്നേറുകയാണ് ലിറ്റിൽ ഹാർട്സ്. ആകർഷകവും എന്നാൽ സങ്കീർണ്ണവുമായ ഒരു റൊമാന്‍റിക് കോമഡി നാടകത്തിന് വേദിയൊരുക്കി വ്യത്യസ്തങ്ങളായ മൂന്ന് പ്രണയങ്ങൾ നമുക്ക് മുന്നിലേക്ക് എത്തിക്കുകയാണ്  സിനിമ. അവരുടെ പ്രണയകഥ വികസിക്കുമ്പോൾ, ചിരിയും ഹൃദയസ്പർശിയായ നിമിഷങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ സവാരിയിൽ കാഴ്ചക്കാരെ കൊണ്ടുപോകുന്നു. 

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.  പ്രണയത്തിനപ്പുറം സിബിയുടെയും ബേബിയുടെയുംസൗഹൃദം നിറഞ്ഞ അച്ഛൻ മകൻ ബന്ധവും, സിസിലിയുടെ അമ്മ മകൾ ബന്ധവും, സിസിലിയുടെ പ്രണയവും  എല്ലാം ചിത്രം സംസാരിക്കുന്നുണ്ട്. സിബിയായി ഷെയിൻ നിഗവും ബേബിയായി ബാബുരാജും സിസിലിയായി രമ്യയും തിളങ്ങുമ്പോൾ ശോശയായി മഹിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സൗഹൃദവും പ്രണയവും നിറച്ച് ലളിതമായി പോകുന്ന കഥ സങ്കീർണ്ണമാകുന്നത് മറ്റ് ചില വിഷയങ്ങൾ കൂടി ചർച്ചചെയ്യുമ്പോഴാണ്. 

ഒരു സ്ത്രീ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ, അവളുടെ സന്തോഷങ്ങൾ മറക്കേണ്ടി വരുന്നു. അങ്ങനെ മറക്കപ്പെട്ട ഓർമ്മകളെ സിസിലി പൊടി തട്ടി എടുക്കുമ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ കയ്യടികൾ ഉയരുന്നു. അത് കൂടുതൽ വ്യക്തമാകണമെങ്കിൽ സിനിമ കണ്ട് തന്നെ അറിയണം. കൂടാതെ ഷൈൻ ടോം ചാക്കോ ഇതുവരെ ചെയ്യാത്ത ഒരു റോളിൽ എത്തുന്നതും പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. അഭിനയത്തിന്റെ വേറെ തലത്തിൽ എത്തി നിൽക്കുകയാണ് ഷെയ്ൻ നിഗം.അങ്ങനെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മാനസിക വികാരങ്ങൾ വാക്കുകൾ പോലും ഉപയോഗിക്കാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് അവരുടെ അഭിനയ മികവിലൂടെയാണ്. 
 
എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും" ലിറ്റിൽ ഹാർട്സ്" ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. 

അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കിയത് രാജേഷ് പിന്നാടൻ. ബിജു മേനോൻ റോഷൻ മാത്യു ചിത്രം  ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു. ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ. ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്,  പിആർഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, MAMIJO  തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കന്നഡയുടെ 'ഡി ബോസ്' കുടുക്കിയ കൊലക്കേസ്; എന്താണ് രേണുക സ്വാമി കൊലക്കേസ്, ആരാണ് പവിത്ര ഗൗഡ

ബാലകൃഷ്ണയുടെ 'തള്ളല്‍ വിവാദവും' തുണച്ചില്ല, വന്‍ പരാജയം: ചിത്രം രണ്ടാം ആഴ്ചയില്‍ ഒടിടിയില്‍ !

Latest Videos
Follow Us:
Download App:
  • android
  • ios