Asianet News MalayalamAsianet News Malayalam

'അതായിരുന്നു ജീവിതത്തിലെ ഏറ്റവും മോശം സമയം'; മഹീന റാഫി പറയുന്നു

"സൗഹൃദമടക്കം പലതും ആ സമയത്ത് നഷ്ടപ്പെട്ടു"

maheena rafi shares her bad experiences nsn
Author
First Published Feb 27, 2024, 12:04 PM IST

ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി. റാഫിയുടെ ഭാര്യ മഹീന യൂട്യൂബിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമൊക്കെ മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ജീവിതത്തില്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മഹീന റാഫിയുടെ പുതിയ വീഡിയോ.

ബസ്സില്‍ വച്ചുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചാണ് മഹീന ഏറ്റവും ആദ്യം സംസാരിക്കുന്നത്. അത്രയും മോശമായ അനുഭവങ്ങളൊന്നും ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ കോട്ടയത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ഒരാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. ബസ്സില്‍ അടുത്ത് വന്നിരുന്ന ഹിന്ദിക്കാരന്റെ പെരുമാറ്റവും ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചതും ഒക്കെ തന്നെ എത്രമാത്രം ബാധിച്ചുവെന്ന് മഹീന പറയുന്നു.

പെട്ടന്ന് പ്രതികരിക്കാനറിയാത്തത് കൊണ്ട് ആ സംഭവത്തില്‍ ഞാന്‍ സ്റ്റക്ക് ആയിപ്പോയി. എന്നാലും പ്രതിരോധിക്കുന്നുണ്ടായിരുന്നു. ഹിന്ദി ഭാഷ അറിയാത്തതും പ്രശ്‌നമായിരുന്നു. കണ്ടു നിന്ന ചേച്ചിയും ചേട്ടനുമാണ്, അയാളുടെ അടുത്ത് നിന്ന് മാറിയിരിക്കാന്‍ തന്നെ സഹായിച്ചത് എന്ന് മഹീന പറയുന്നു. സ്‌കൂള്‍ സമയത്ത് നേരിട്ട ഒറ്റപ്പെടലാണ് മറ്റൊരു മോശം അനുഭവം.

ജീവിതത്തില്‍ ഏറ്റവും മോശമായ ഒരു സമയം തനിക്കുണ്ടായിരുന്നുവെന്ന് മഹീന പറയുന്നു. പക്ഷെ അത് ഒരേ ഒരാള്‍ കാരണം മാത്രം സംഭവിച്ചതാണ്. അത് ആരാണെന്നോ, എന്താണെന്നോ ഇപ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിനെയും എന്നെയും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാള്‍ കാരണം സംഭവിച്ചത്. തന്റെ ജീവിതത്തില്‍ സൗഹൃദമടക്കം പലതും അയാള്‍ കാരണം നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.

ALSO READ : 'പരമ്പരയില്‍ നിന്ന് മാറ്റണം എന്നുവരെ പ്രേക്ഷകര്‍ പറഞ്ഞു'; നേരിട്ട വെല്ലുവിളിയെക്കുറിച്ച് ശ്രുതി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios