Asianet News MalayalamAsianet News Malayalam

മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു മലയാളിയുടെ ഇഷ്ട നടന്റെ മകള്‍

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രൻ എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Mark Antony director Adhik Ravichandran ties the knot with Aishwarya Prabhu vvk
Author
First Published Dec 15, 2023, 3:30 PM IST

ചെന്നൈ: വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ പ്രണയം ഒടുവില്‍ വിവാഹത്തില്‍‍ എത്തിയിരിക്കുകയാണ്. മലയാളികളുടെയും പ്രിയപ്പെട്ട പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആദികും ഐശ്വര്യയും  ചെന്നൈയില്‍ വച്ച് വിവാഹിതരായത്. 

നവദമ്പതികളെ അനുഗ്രഹിക്കാൻ നടൻ വിശാൽ, മണിരത്നം, ഭാര്യയും നടിയുമായ സുഹാസിനി, നടി ലിസ്സി, ഖുശ്ബു സുന്ദർ, ദുൽഖർ സൽമാൻ, ഭാര്യ അമൽ തുടങ്ങിയ നിരവധി താരങ്ങൾ വിവാഹ ആഘോഷത്തിൽ പങ്കെടുത്തു.

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രൻ എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആ സൌഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും ഡിസംബറില്‍ വിവാഹിതരാകും എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. നവംബറില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. 

ആദിക് സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്‍തിനാല്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടായിരുന്നു എത്തിയിരുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രന്റെ ആഖ്യാനം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷക ഘടകമായി മാറിയിരുന്നു.

മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 102.2 കോടി രൂപയില്‍ അധികം നേടിയപ്പോള്‍  ഇന്ത്യയില്‍ മാത്രം 71.58 കോടിയും വിദേശത്ത് നിന്ന് 19 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. 

വിശാലിനു പുറമേ മാര്‍ക്ക് ആന്റണി സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത് എസ് ജെ സൂര്യ, സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ എന്നിവരായിരുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. ഛായാഗ്രാഹണം അഭിനന്ദൻ രാമാനുജം.

വിശാലിന്‍റെ കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍; അന്വേഷണം പ്രഖ്യാപിച്ചു

'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!

Latest Videos
Follow Us:
Download App:
  • android
  • ios