സാധ്വി ആര്‍.എസ് ആണ് അരവിന്ദിന്റെ ഭാര്യ. അരവിന്ദിന്റെ സന്തത സഹചാരിയായിരുന്നു സാധ്വി. ആ ബന്ധം പിന്നീട് ​ദീർഘകാല പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ള്ളച്ചിരിയും ജാലവിദ്യകളുമായി ബാലമണിക്കൊപ്പം കൂടിയ 'ഉണ്ണിയേട്ട'നെ മലയാളികൾ ഏറ്റെടുത്തിട്ട് ഇരുപത്തി നാല് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. പൃഥ്വിരാജിന്റെ ആദ്യ സിനിമയായ നന്ദത്തിൽ ഈ വേഷം ചെയ്തത് നടൻ അരവിന്ദ് ആകാശ് ആയിരുന്നു. പിന്നീട് ​ഗുരുവായൂരപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിന്റെ ഒരുകോണിൽ ഓടി എത്തുന്ന മുഖമായി അരവിന്ദിന്റേത്. ​ഗുരുവായൂരമ്പല നടയിലൂടെ വീണ്ടും അരവിന്ദ് ആ വേഷത്തിലെത്തിയപ്പോൾ ആഹ്ലാ​ദത്തിനും സ്വീകാര്യതയ്ക്കും കുറവൊന്നും ഉണ്ടായില്ല. ഇപ്പോഴിതാ തന്റെ അൻപതാം വയസിൽ വിവാഹിതയാരിക്കുകയാണ് അരവിന്ദ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധ്വി ആര്‍.എസ് ആണ് അരവിന്ദിന്റെ ഭാര്യ. അരവിന്ദിന്റെ സന്തത സഹചാരിയായിരുന്നു സാധ്വി. ആ ബന്ധം പിന്നീട് ​ദീർഘകാല പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ നടത്തിയ ചടങ്ങിൽ വിവാഹവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രിയതാരത്തിന്റെ വിവാഹത്തിന് ആശംസകൾ നേർന്ന് മലയാളികൾ അടക്കമുള്ളവർ രം​ഗത്ത് എത്തിയിട്ടുണ്ട്.

ദില്ലിയിൽ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. 2001ൽ സിനിമയിൽ അഭിനയിക്കാൻ ഒരു ഓഫർ വന്നുവെങ്കിലും പിന്നീട് അത് കാൻസലായി. ഇതിനിടയിൽ ബാക്​ഗ്രൗണ്ട് ന‍ൃത്തകനായി അരവിന്ദ് എത്തി. ശേഷം 2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘നന്ദന’ത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തി. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ് അരവിന്ദ് ഇന്ന്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming