യൂട്യൂബർ ഷഫീന ബീവിക്കെതിരെ രൂക്ഷ വിമർശനവുമായി രേണു സുധി. തന്റെ ഇപ്പോഴത്തെ കുടുംബ പ്രശ്നങ്ങൾക്കും കടുത്ത മാനസിക സംഘർഷങ്ങൾക്കും കാരണം ഷഫീന തന്നെയാണെന്ന് രേണു ആരോപിക്കുന്നു.

നിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന യുട്യൂബറും വ്ലോ​ഗറുമായ ഷഫീന ബീവിയ്ക്കെതിരെ രേണു സുധി. തന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇവരാണെന്നും മക്കളേയും അമ്മയേയും തമ്മില്‍ തല്ലിച്ച് ആസ്വദിക്കെന്നും രേണു പറയുന്നു. കുറേ പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും ജീവിതം നശിപ്പിച്ചു കഴിഞ്ഞുവെന്നും ഇപ്പോള്‍ തന്നെയാണ് ഷഫീന പിടിച്ചേക്കുന്നതെന്നും രേണു സുധി പറയുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

"ഷഫീന ബീവിയെ കുടുംബത്ത് കയറ്റുന്നവര്‍ ശ്രദ്ധിക്കുക. ഇവരുമായി സൗഹൃദം കൂടിയാല്‍ നിങ്ങളും ജീവിതവും കുടുംബവും ചിന്നഭിന്നമാകും. ഇത് നിങ്ങള്‍ എഴുതി വച്ചോ. ഇവരെ നിങ്ങള്‍ക്ക് അറിയാത്തത് കൊണ്ടാണ്. എന്നെ നെഗറ്റീവ് പറയുന്നത് കൊണ്ട്, എന്നെ ഇഷ്ടമില്ലാത്ത കുറേ പേര്‍ തലയില്‍ കയറ്റി വയ്ക്കുന്നത് അല്ലാതെ ഇവര്‍ ആരാണ്. ദുബായില്‍ എന്തൊക്കെ ആയിരുന്നു ബിസിനസ് എന്നൊക്കെ അറിഞ്ഞിട്ടാണ് നമ്മള്‍ നില്‍ക്കുന്നത്. ഇവരുടെ പേര് പോലും പറഞ്ഞാല്‍ ഇവര്‍ക്ക് റീച്ചാണ്. കുറേ പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും ജീവിതം നശിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്നെ പിടിച്ചേക്കുവാണ്. നിന്‍റെ ഒന്നിലും വീഴുന്നവളല്ല രേണു സുധി. മനസിലായോ", എന്ന് രേണു സുധി പറയുന്നു.

"നിനക്ക് എന്താ അറിയേണ്ടത് എന്‍റെ പെട്ടിക്കകത്ത് എന്താണെന്നോ. ഞാന്‍ കൊണ്ടുവന്ന കുറച്ച് അണ്ടര്‍ഗാര്‍മെന്‍സും ഡ്രസും മിഠായും ഉണ്ട്. ഇതൊക്കെ നിന്നെ എന്തിനാടി ഞാന്‍ ബോധിപ്പിക്കുന്നത്. ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ചിട്ട് തന്നെയാണ് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഫ്ലൈറ്റ് കയറി ഇറങ്ങുന്നത്. അല്ലാതെ നിന്നെ പോലെ ഒരിടത്തിരുന്ന് വര്‍ത്തമാനം പറയുന്നത് പോലെയല്ല. ഞാന്‍ അന്തസ്സായിട്ട് തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്. ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. പക്ഷേ അത്രയും നികൃഷ്ടമായിട്ടാണ് എന്നെ കുറിച്ച് നീ സംസാരിക്കുന്നത്. എന്‍റെ കുടുംബത്തില്‍ കയറി നീ കളിച്ചു. നീ ഒരുത്തിയാണ് എന്‍റെ ഇപ്പോഴത്തെ പ്രശ്നത്തിനും ഫ്രസ്ട്രേഷനും മാനസികാവസ്ഥക്കും കാരണം. നീയാണ് എന്‍റെ കുടുംബത്ത് കയറി കളിച്ചത്. മക്കളേയും അമ്മയേയും തമ്മില്‍ തല്ലിച്ച് നീ ആസ്വദിക്കുന്നുണ്ടല്ലോ ഇപ്പോള്‍. നീ ആസ്വദിക്കെടീ. കുടുബത്ത് കയറി കളിച്ച് കുടുംബത്തെ ഇല്ലാതാക്കിയിട്ട് രണ്ട് കുടുംബക്കാരെയും തമ്മില്‍ അടിപ്പിച്ച്, നീ ഗുണം പിടിക്കില്ല. ഒരിക്കലും നീ ഗുണം പിടിക്കില്ല", എന്നും രേണു സുധി കൂട്ടിച്ചേർത്തു. നേരത്തെ രേണു വിദേശത്ത് പോയി വരുമ്പോൾ ബാ​ഗിൽ എന്തൊക്കെ ആണെന്ന് അന്വേഷിക്കണമെന്ന തരത്തിൽ ഷഫീന വീഡിയോ ചെയ്തിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming