Asianet News MalayalamAsianet News Malayalam

'കുണുക്ക് പെൺമണി'ക്ക് ചുവടുവച്ച് സ്വാസികയും കൂട്ടുകാരും; ഓണം അടിച്ചു പൊളിച്ച് താരം

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‍കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു

swasika vijay instagram onam reels video
Author
First Published Sep 9, 2022, 7:19 PM IST

നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി തിളങ്ങിനില്‍ക്കുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സ്വാസികയുടെ വ്ലോഗുകളും വിശേഷങ്ങളുമെല്ലാം അവര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്വാസിക. ഓണസാരിയിൽ കൂട്ടുകാരുമൊത്ത് സ്വാസിക പങ്കുവെച്ചിരിക്കുന്ന റീൽ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുണുക്കു പെൺമണിയെ എന്ന് തുടങ്ങുന്ന പാട്ടിനാണ് നാൽവർ സംഘം ചുവടുവെക്കുന്നത്. തമാശ നിറഞ്ഞ ചുവട് വെച്ചാണ് ഇവർ റീൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കസവു സാരി ഉടുത്ത് ബന്ധുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പൂക്കളം ഇടുന്ന വീഡിയോയും സ്വാസിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ : തിയറ്ററുകളിലെ ഓണപ്പരീക്ഷയും പാസ്സായി 'രാജീവനും വസിമും'; അഞ്ചാം വാരത്തിലും പ്രേക്ഷകരെ നേടി ചിത്രങ്ങള്‍

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്. തന്റെ വീട്ടിലെ ഗാരേജിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലുമാണ് ഇപ്പോള്‍ താരം. ടാറ്റ ഹാരിയർ എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്സ് ടി എ പ്ലസ് ഡാർക്ക് എഡിഷൻ മോഡലാണ് സ്വാസിക വാങ്ങിയത്. 19.75 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില. കറുപ്പ് നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങളും സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

ജീവിതത്തിൽ എല്ലാം മറ്റെവിടെയോ ആണ്. നമ്മൾ കാറുമായി അവിടേക്ക് എത്തുന്നു. അതിനാൽ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് മറ്റൊന്ന് കൂടി ഇതാ സഫലമായിരിക്കുന്നുവെന്നാണ് സ്വാസിക പുതിയ കാറിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചത്.

Follow Us:
Download App:
  • android
  • ios