മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രം

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും കൌതുകകരമായ ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുന്നവരില്‍ ഒരു പ്രധാനി മമ്മൂട്ടിയാണ്. കണ്ണൂര്‍ സ്ക്വാഡിന് ശേഷം കാതലും ഭ്രമയുഗവും ബസൂക്കയുമൊക്കെയാണ് അദ്ദേഹത്തിന്‍റേതായി വരാനുള്ളത്. അതിനൊക്കെ ശേഷം പ്രഖ്യാപിക്കപ്പെട്ട ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസങ്ങളിലാണ് ആരംഭിച്ചത്. മമ്മൂട്ടി ജോയിന്‍ ചെയ്യുകയും ചെയ്തു. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടര്‍ബോ ആണ് ആ ചിത്രം. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ആദ്യ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

നിഗൂഢതയും ആക്ഷനുമൊക്കെയുള്ള ഒരു നൈറ്റ് സീക്വന്‍സ് ചിത്രീകരിക്കുന്ന വൈശാഖിനെയും സംഘത്തെയും ഔട്ട് ഓഫ് ഫോക്കസിലാണെങ്കിലും ചിത്രത്തിലെ ഗെറ്റപ്പില്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥയൊരുക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. മിഥുന്‍ തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം ഗരുഡന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍. നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, സം​ഗീതം ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

ALSO READ : 'ആസൈകള്‍ ഇരുക്കും, അതില്‍ എന്ന തവര്'? 28 മിനിറ്റില്‍ വന്‍ വൈബ് സൃഷ്ടിച്ച വിജയ്: പൂര്‍ണ്ണ വീഡിയോ

Turbo | Shoot In Progress | Mammootty | Vysakh | Midhun Manuel Thomas | Mammootty Kampany