അടൂര്‍ സ്വദേശിനി താരയാണ് വധു.

ടൻ ബിനീഷ് ബാസ്റ്റിൻ വിവാ​ഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബി​ഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിയിൽ പങ്കുചേർന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

‘ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി’, എന്നാണ് വിവാഹ ശേഷം ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്. വിവാഹ വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

പത്തുവർഷത്തോളം മലയാള സിനിമയിൽ പ്രവർത്തിച്ച ആളാണ് ബിനീഷ് ബാസ്റ്റിൻ. തന്റെ അഭിനയ ജീവിതത്തിനിടയിൽ എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തിളങ്ങിയ ബിനീഷ് ടിവി ഷോകളിൽ നിറ സാന്നിധ്യമായിരുന്നു. ടീമേ എന്ന് വിളിച്ച് കൊണ്ട് യുട്യൂബ് ചാനലിലും അദ്ദേഹം സജീവമാണ്.

താരയെ കുറിച്ച് ബിനീഷ് പറഞ്ഞത്.

''താരയെ ആദ്യം കണ്ടത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിരുന്നു. എന്റെ അമ്മച്ചിയെ താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. മൂന്ന് വർഷത്തോളം നല്ല സൗഹൃദമായിരുന്നു. എപ്പോഴും കാണാറൊന്നുമില്ലായിരുന്നു. വല്ലപ്പോഴുമാണ് കണ്ടിരുന്നത്. അമ്മച്ചിക്ക് എന്റെ വിവാഹം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞാൻ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഫിലിം ഫീൽഡല്ലേ. അതുകൊണ്ട് എന്നെ മനസിലാക്കുന്ന ആളാകണം ജീവിത പങ്കാളിയെന്ന് ആഗ്രഹിച്ചിരുന്നു. അല്ലെങ്കിൽ ബന്ധങ്ങൾ കുറച്ചു കാലമേ നിലനിൽക്കുകയുള്ളൂ. എന്നെ മനസിലാക്കുന്ന കുട്ടിയായിരിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നെ മനസിലാക്കാൻ ഞാൻ താരക്ക് മൂന്ന് വർഷം കൊടുത്തു. മനസിലാക്കി കഴിഞ്ഞ് രണ്ട് വർഷം കൂടി എടുത്തു''.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming