മൂന്നക്കം തൊട്ടതോടെ കോഹ്ലി ടോപ് ഗിയറിലേക്ക് ഇന്നിങ്സ് ഷിഫ്റ്റ് ചെയ്തു. കോഹ്ലിയെപ്പോലെ ഏകദിനത്തില്‍ ഓരോ ഘട്ടവും എങ്ങനെ കളിക്കണമെന്ന് നിശ്ചയമുള്ള മറ്റൊരു താരമില്ലെന്ന് മുൻ ഇന്ത്യൻ താരം രവി അശ്വിൻ പറഞ്ഞതോര്‍ക്കുന്നു

മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വേഗതയ്ക്ക് മുകളില്‍ കണ്‍സിസ്റ്റന്റായി ക്ലിക്ക് ചെയ്യുകയാണ് നന്ദ്രെ ബര്‍ഗര്‍. അയാള്‍ അനായാസം നേടുന്ന സിംഗിളുകള്‍ക്ക് തടയിടാൻ ഷോ‍‍ര്‍ട്ട് മിഡ് ഓഫിലേക്ക് മാര്‍ക്കൊ യാൻസണെ പ്ലേസ് ചെയ്തു ദക്ഷിണാഫ്രിക്കൻ നായകൻ എയ്‌ഡൻ മാര്‍ക്രം. മൂന്ന് പന്തുകള്‍ക്ക് ആ ബാറ്റിനെ നിശബ്ദമാക്കി നിര്‍ത്താൻ കഴിഞ്ഞു. ഫോ‍ര്‍ത്ത് ഡെലിവെറി, വേഗത 146-ലെത്തിയിരിക്കുന്നു. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് ബാറ്റില്‍ പതിച്ച നിമിഷം റാഞ്ചിയിലെ ഗ്യാലറികളില്‍ ആരവം ഉയ‍ര്‍ന്നു, യാൻസണിന്റെ തലയ്ക്ക് മുകളിലൂടെ കുതിച്ച പന്ത് മൂളിപറന്നിറങ്ങിയത് ലോങ് ഓഫിനപ്പുറം. A shot with so much audacity! That was Virat Kohli.

മഹേന്ദ്ര സിങ് ധോണിയുടെ മണ്ണില്‍ ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളുടെ സഹായമുണ്ടായിരുന്നെങ്കിലും Virat Kohli was bit different and He was aggressive. ഒറ്റ്നീല്‍ ബാർറ്റ്മാന്റെ ലെങ്ത് ബോള്‍ ക്രീസുവിട്ടിറങ്ങി കവറിന് മുകളിലൂടെ സിക്‌സർ. ഇത് തന്റെ ദിവസമാണെന്ന് കോഹ്ലി പറയാതെ പറഞ്ഞ നിമിഷമായിരുന്നു അത്. ആദ്യ 25 പന്തുകള്‍ക്കുള്ളില്‍ തന്നെ രണ്ട് സിക്സര്‍. 294 ഏകദിന ഇന്നിങ്സുകളില്‍ രണ്ട് തവണ മാത്രമായിരുന്നു കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ഇത്തരമൊന്ന് സംഭവിച്ചത്. ആദ്യം ബാറ്റ് ചെയ്ത സാഹചര്യങ്ങളില്‍ ഇതുവരെ സംഭവിക്കാത്തതുമായ ഒന്ന്.

യാൻസണും ബർഗറിനും ബാർറ്റ്മാനും കോർബിൻ ബോഷിനും ലെങ്ത് പിഴച്ചപ്പോഴെല്ലാം കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 200ന് മുകളിലായിരുന്നു. മറുവശത്ത് സമാനമായി രോഹിത് ശര്‍മയുടെ എഫര്‍ട്ട്ലസ് ഹിറ്റിങ്. വിന്റേജ് മോഡില്‍ പരസ്പരം മത്സരിക്കുന്ന ഇതിഹാസങ്ങള്‍. എല്ലാ പന്തിലും സ്കോര്‍ ചെയ്യുക എന്നത് മാത്രമായിരുന്നു കോഹ്ലിയുടെ ലക്ഷ്യം, ഫ്ലിക്കുകള്‍ പിഴയ്ക്കുമ്പോഴും എഡ്‌ജുകള്‍ സംഭവിക്കുമ്പോഴും ഫ്രസ്ട്രേഷനായിരുന്നു അയാള്‍ക്ക്. നാഴികക്കല്ലുകള്‍ സിംഗിളെടുത്ത് തൊടുന്ന കോഹ്ലി അര്‍ദ്ധ സെഞ്ച്വറി തികച്ചത് ബോഷിനെ ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പായിച്ചായിരുന്നു.

രോഹിതിന്റെ വിക്കറ്റിന് ശേഷം ഗിയര്‍ ഡൗണ്‍ ചെയ്ത കോഹ്ലി പിന്നീടുള്ള 15 ഓവറുകളില്‍ മൂന്ന് ബൗണ്ടറികള്‍ മാത്രമായിരുന്നു നേടിയത്. റുതുരാജ് ഗെയ്ക്വാദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മടങ്ങിയതോടെ റിസ്ക്ക് ഫ്രീ ശൈലിയായിരുന്നു താരം സ്വീകരിച്ചത്, പ്രോപ്പര്‍ കോഹ്ലി പീരിയ‍ഡ്.

38-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ആ നിമിഷം സംഭവിച്ചത്. യാൻസണിന്റെ ലെങ്ത് ബോള്‍ ബാക്ക്‌വേഡ് പോയിന്റിലെ ബൗണ്ടറി റോപ്പുകള്‍ താണ്ടി, കോഹ്ലി വായുവിലേക്ക് ഉയര്‍ന്ന്പൊങ്ങി ആക്രോശത്തോടെ ഒരു പഞ്ച് നല്‍കി. അത്രയും നേരം തുടര്‍ന്ന ശാന്തത അയാള്‍ കൈവെടിയുകയായിരുന്നു. ഡ്രെസിങ് റൂമില്‍ കോഹ്ലിയോളം ആവേശത്തില്‍ രോഹിതും.

52-ാം ഏകദിന സെഞ്ച്വറി. ഒരു ഫോര്‍മാറ്റില്‍ 52 സെഞ്ച്വറി നേടുന്ന ആദ്യ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ 51 ശതകങ്ങള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുന്നു.

മൂന്നക്കം തൊട്ടതോടെ കോഹ്ലി ടോപ് ഗിയറിലേക്ക് ഇന്നിങ്സ് ഷിഫ്റ്റ് ചെയ്തു. കോഹ്ലിയെപ്പോലെ ഏകദിനത്തില്‍ ഓരോ ഘട്ടവും എങ്ങനെ കളിക്കണമെന്ന് നിശ്ചയമുള്ള മറ്റൊരു താരമില്ലെന്ന് മുൻ ഇന്ത്യൻ താരം രവി അശ്വിൻ പറഞ്ഞതോര്‍ക്കുന്നു. അത് അവിടെ അയാള്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു. സുബ്‌രായന്റെ ഓവറില്‍ രണ്ട് വീതം ഫോറും സിക്സും. ബാര്‍റ്റ്മാൻ എക്സ്ട്രാ കവറിലൂടെയും ലോങ് ഓഫിലൂടെയും ബൗണ്ടറിതൊട്ടു. 102 പന്തില്‍ സെഞ്ച്വറി തികച്ച കോഹ്ലി 112 പന്തില്‍ 130 കടന്നു.

കോഹ്ലിയുടെ ആദ്യ ഇരട്ടസെഞ്ച്വറിക്കായി റാഞ്ചി കൊതിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, ബര്‍ഗറിന്റെ പന്തില്‍ 135 റണ്‍സില്‍ ഇന്നിങ്സ് അവസാനിക്കുകയാണ്, 11 ഫോറും ഏഴ് സിക്സും. ‍കോഹ്ലിയുടെ മാസ്റ്റര്‍ക്ലാസിന് കാണികളും എതിരാളികളും സഹതാരങ്ങളും കയ്യടിക്കുമ്പോള്‍, ഒരുവാചകം മാത്രമാണ് മനസിലേക്ക് വന്നത്. You cant keep greatness quiet for a long time.

എത്രത്തോളം സമ്മർദത്തിലായിരുന്നു അയാള്‍ റാഞ്ചിയിലേക്ക് എത്തിയത്. ഓസ്ട്രേലിയയിലെ ഭേദപ്പെട്ട പ്രകടനം. 2027 ഏകദിന ലോകകപ്പ് പദ്ധതികളില്‍ കോഹ്ലി ഉറപ്പ് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സെലക്ടർമാർ. ഭാവി തീരുമാനിക്കാൻ ബിസിസിഐ ഒരുങ്ങുന്നു. അങ്ങനെ എന്തെല്ലാം അന്തരീക്ഷത്തിലുണ്ടായിരുന്നു. തന്റെ കരിയറിന്റെ അസ്തമയകാലം പോലും മറ്റൊരാളുടെ പീക്ക് അല്ലായെന്ന് തെളിയിക്കുകയാണ് അയാള്‍. Incredible!