വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തും 12 അംഗ ടീമിലുണ്ട്.
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തും 12 അംഗ ടീമിലുണ്ട്.
വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുന്ന ടീമില്‍ രോഹിത് ശര്‍മയും ശഖര്‍ ധവാനും തന്നെയാണ് ഓപ്പണര്‍മാര്‍. അംബാട്ടി റായിഡുവും 12 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ധോണി തന്നെയാണ് വിക്കറ്റ് കീപ്പര്‍.
റിഷഭ് പന്ത് കളിക്കുകയാണെങ്കില്‍ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായിട്ടായിരിക്കും കളിക്കുക. മുഹമ്മദ് ഷാമി, ഉമേഷ് യാദവ് രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. ഖലീല്‍ അഹമ്മദാണ് ടീമിലെ പന്ത്രണ്ടാമന്‍. വിന്‍ഡീസിനെതിരെ ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.
