മുംബൈ: അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ ടീമിന് ഒരു ലക്ഷ്യമുണ്ട്. ഈ ലക്ഷ്യമെന്താണ് നായകന്‍ വിരാട് കോലി തന്നെ പറയുന്നു. ഒറ്റക്കളിയും തോല്‍ക്കാതെ ചാംപ്യന്‍സ് ട്രോഫി നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ലോകകപ്പ് നേടുന്നതിനേക്കാള്‍ പ്രയാസമാണ് ചാംപ്യന്‍സ് ട്രോഫി ജയിക്കുക എന്നതെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഇന്ത്യന്‍ നായകന്‍. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ വമ്പന്‍മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ മല്‍സരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മല്‍സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്.