Asianet News MalayalamAsianet News Malayalam

ഇനി ചാറ്റ് തപ്പി സ്ക്രോൾ ചെയ്യേണ്ട ; പിൻ ചെയ്ത് വെക്കാം ഇഷ്ടമുള്ളവ

കഴിഞ്ഞ ദിവസമാണ് അപ്ഡേറ്റുമായി ആപ്പെത്തിയത്. അഞ്ച് ചാറ്റ് വരെ പിൻ ചെയ്തു വെയ്ക്കാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്. 

now you can pin your favorite chats on whatsapp
Author
First Published Jan 5, 2023, 5:08 AM IST

വാട്ട്സാപ്പിൽ ഇനി ഇഷ്ടമുള്ള ചാറ്റുകൾ പിൻ ചെയ്ത് വെക്കാം. കഴിഞ്ഞ ദിവസമാണ് അപ്ഡേറ്റുമായി ആപ്പെത്തിയത്. അഞ്ച് ചാറ്റ് വരെ പിൻ ചെയ്തു വെയ്ക്കാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്. 

പല ഗ്രൂപ്പുകളിൽ നിന്നും ചാറ്റിൽ നിന്നുമായി ആയിരത്തിലധികം മെസെജുകൾ പലരുടെയും ഫോണിൽ കുന്നുകൂടുക  പതിവാണ്. അത്തരം സമയങ്ങളിൽ പലർക്കും ചാറ്റുകൾ കണ്ടെത്താൻ പ്രയാസമായിരിക്കും. അവർക്കാണ് ഈ അപ്ഡേറ്റ് ഏറെ പ്രയോജനപ്രദമാവുക. നിലവിൽ മൂന്ന് ചാറ്റ് വരെയാണ് ചാറ്റ് ഫീഡിന് മുകളിലായി പിൻ ചെയ്ത് വെയ്ക്കാൻ കഴിയുന്നത്. ഈ ഫീച്ചറിലാണ് വാട്ട്സാപ്പ് മാറ്റം കൊണ്ടുവരുന്നത്. വാട്ട്സാപ്പ് തുറക്കുമ്പോൾ തന്നെ പ്രാധാന്യമില്ലാത്ത ഗ്രൂപ്പുകളും മറ്റും സ്ക്രോൾ ചെയ്ത് താഴെ പോകാതെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ഉപയോക്താക്കൾക്ക് കണ്ടെത്താം. പുതിയ അപ്ഡേറ്റിനെ കുറിച്ച് വാബെറ്റ് ഇൻഫോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

വാട്ട്സാപ്പിൽ ചാറ്റുകൾ പിൻ ചെയ്യാൻ എളുപ്പമാണ്. ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റോ തിരഞ്ഞെടുക്കണം. അതിൽ പ്രസ് ചെയ്ത് പിടിക്കുക. അപ്പോൾ ആ ചാറ്റ് സെലക്ടായതായി കാണാൻ സാധിക്കും (ചാറ്റ് ഐക്കണിൽ ഒരു ‘ഗ്രീൻ ടിക്’ ദൃശ്യമാകും). അതിനു ശേഷം ആപ്പിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഓപ്ഷനുകളിൽ ഇടത് ഭാഗത്തെ ‘പിൻ’ രൂപത്തിലുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം. അതിൽ ക്ലിക്ക് ചെയ്താൽ, ആ ചാറ്റ് ‘പിൻ’ ചെയ്തതായി അറിയാനാകും. ആൻഡ്രോയിഡ് ഫോണിൽ ഇങ്ങനെയാണ് ചാറ്റ് പിൻചെയ്യുന്നത്. ഐ.ഒ.എസിൽ ചെയ്യുന്നത് വ്യത്യസ്തമാണ്. ആദ്യം വാട്ട്‌സാപ്പ് തുറന്ന്  പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സ്വൈപ്പ് ചെയ്യണം. അവിടെ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണാനാകും. അപ്പോൾവാട്ട്സാപ്പ് ഡെസ്ക്ടോപ്പ് -ചാറ്റിന്റെ മുകളിൽ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക. ചാറ്റ് പിൻ ചെയ്യാനുള്ള ഓപ്ഷൻ തെളിഞ്ഞുവരും.

Read Also: സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തിൽ ഡോ. ഇന്ദുവിന് അഭിമാന നിമിഷം

Follow Us:
Download App:
  • android
  • ios