സാംസങ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വോയിസ് കോളുകള്‍ക്ക് മറുപടി ലഭിക്കാതെ വരുമ്പോൾ ഓൺ-ഡിവൈസ് വോയ്‌സ് മെയില്‍ അയക്കാനുള്ള ഫീച്ചര്‍ സഹിതമാണ് ഗാലക്‌സി എം17 5ജി ഫോണിന്‍റെ വരവ്. 

ദില്ലി: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് ബജറ്റ്-ഫ്രണ്ട്‌ലി നിരയില്‍ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണായ ഗാലക്‌സി എം17 5ജി (Galaxy M17 5G) ഇന്ത്യയില്‍ പുറത്തിറക്കി. സര്‍ക്കിള്‍ ടു സെര്‍ച്ച്, ജെമിനി ലൈവ് തുടങ്ങിയ ഫീച്ചറുകളുള്ള ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എം16 5ജിയുടെ പിന്‍ഗാമിയാണ്. ആറ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സുരക്ഷാ അപ്‌ഡേറ്റും ഗാലക്‌സി എം17 5ജിയ്‌ക്ക് സാംസങ് നല്‍കുന്നു. സുരക്ഷയ്‌ക്ക് ഐപി54 റേറ്റിംഗാണ് ഗാലക്‌സി എം17 5ജി ഫോണിന് ലഭിച്ചിരിക്കുന്നത്.

ഗാലക്‌സി എം17 5ജി: സവിശേഷതകള്‍

6.7 ഇഞ്ച് ഫുള്‍എച്ച്‌ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ സഹിതമാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 1,100 നിറ്റ്‌സാണ് പീക്ക് ബ്രൈറ്റ്‌നസ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്റ്റസ് ഗ്ലാസ് സുരക്ഷ ഈ സ്‌ക്രീനിന് നല്‍കിയിരിക്കുന്നു. 20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സഹിതം വരുന്നു. 5 എംപിയുടെ അള്‍ട്രാ-വൈഡ് ലെന്‍സും 2 എംപിയുടെ മാക്രോ ലെന്‍സുമാണ് റിയര്‍ ഭാഗത്ത് വരുന്ന മറ്റുള്ളവ. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഗാലക്‌സി എം17 5ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 13 എംപിയുടെ ക്യാമറയും.

6nm അടിസ്ഥാനത്തിലുള്ള എക്‌സിനോസ് 1330 പ്രൊസസറിലാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 8ജിബി വരെ റാമും 128ജിബി സ്റ്റോറേജും നല്‍കുന്ന ഫോണ്‍ ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7-ലുള്ളതാണ്. വോയിസ് കോളുകള്‍ക്ക് മറുപടി ലഭിക്കാതെ വരുമ്പോൾ വിളിക്കുന്നവർക്ക് റെക്കോര്‍ഡ് ചെയ്‌തൊരു സന്ദേശം അയയ്ക്കാൻ അനുവദിക്കുന്ന ഓൺ-ഡിവൈസ് വോയ്‌സ് മെയില്‍ സൗകര്യവും സാംസങ്ങിന്‍റെ നോക്‌സ് വോൾട്ട്, വോയ്‌സ് ഫോക്കസ് സവിശേഷതകളും ഗാലക്‌സി എം17 5ജിയിൽ ലഭ്യമാണ്.

ഗാലക്‌സി എം17 5ജി: ഇന്ത്യയിലെ വിലയും ലഭ്യതയും

ഗാലക്‌സി എം17 5ജിയുടെ 4ജിബി/128ജിബി അടിസ്ഥാന വേരിയന്‍റിന് ഇന്ത്യയില്‍ 12,499 രൂപയാണ് വില. 6ജിബി/128ജിബി വേരിയന്‍റിന് 13,999 രൂപയാകും. 8ജിബി/128ജിബി മുന്തിയ വേരിയന്‍റിന് 15,499 രൂപയാകും. മൂണ്‍ലൈറ്റ് സില്‍വര്‍, സഫൈര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാവുക. ഇന്ത്യയില്‍ ഒക്‌ടോബര്‍ 13 മുതല്‍ സാംസങ് വെബ്‌സൈറ്റും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും, റിടെയ്‌ല്‍ സ്റ്റോറുകള്‍ വഴിയും വഴി ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്