രാജ്യത്തെ കെട്ടിടങ്ങളുടെയും വസ്തുവകകളുടെയും ഡിജിറ്റൽ കണക്റ്റിവിറ്റി ഇനി ആർഎനെക്സ്റ്റ് ടെക്നോളജീസ് ഏജൻസി വിലയിരുത്തുമെന്ന് ട്രായ് പ്രസ്‌താവനയിൽ പറയുന്നു. കെട്ടിടങ്ങളുടെ മൂല്യം കണക്കാക്കുന്നതില്‍ ഈ റേറ്റിംഗ് നിര്‍ണായകമാണ്.
ദില്ലി: രാജ്യത്തെ കെട്ടിടങ്ങളുടെയും വസ്തുവകകളുടെയും ഡിജിറ്റൽ കണക്റ്റിവിറ്റി ഇൻഫ്രാസ്‌ട്രക്‌ചര്‍ വിലയിരുത്താൻ നിർണായക തീരുമാനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിനായി ആർഎനെക്സ്റ്റ് ടെക്നോളജീസിനെ ഡിജിറ്റൽ കണക്റ്റിവിറ്റി റേറ്റിംഗ് ഏജൻസി (ഡിസിആർഎ) ആയി എംപാനൽ ചെയ്‌തു. രാജ്യത്തെ കെട്ടിടങ്ങളുടെയും വസ്തുവകകളുടെയും ഡിജിറ്റൽ കണക്റ്റിവിറ്റി ഇനി ഏജൻസി വിലയിരുത്തുമെന്ന് ട്രായ് പ്രസ്‌താവനയിൽ പറയുന്നു. ഫൈബർ ഇൻഫ്രാസ്‌ട്രക്‌ചര്‍ മാനദണ്ഡങ്ങൾ, ഇൻ-ബിൽഡിംഗ് കണക്റ്റിവിറ്റി, ബ്രോഡ്‌ബാൻഡ്, വൈ-ഫൈ പ്രകടനം, ഭാവിയിലെ സ്‌മാർട്ട് സാങ്കേതികവിദ്യകൾക്കായുള്ള തയ്യാറെടുപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന വിലയിരുത്തൽ നടത്തിക്കൊണ്ടായിരിക്കും ഏജൻസി റേറ്റിംഗുകൾ നടത്തുന്നത്.
എന്തുകൊണ്ട് ഇത് ആവശ്യമാണ്?
ഇന്ത്യ അതിവേഗം കരുത്തുറ്റ ഡിജിറ്റൽ- സമ്പദ്‌വ്യവസ്ഥയായി മാറുകയാണെന്ന് ട്രായ് പറയുന്നു. ജോലി, വിദ്യാഭ്യാസം, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, വിനോദം എന്നിവയ്ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിർണായകമാണ്. രാജ്യത്ത് ഏകദേശം ഒരു ബില്യൺ ആളുകൾ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നു. സ്‍മാർട്ട് ഹോമുകളും സ്‍മാർട്ട് ഓഫീസുകളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു കെട്ടിടത്തിന്‍റെ മൂല്യം ഇപ്പോൾ അതിന്‍റെ ഡിജിറ്റൽ പ്രകടനം കൂടി ചേർന്നാണ് നിർണ്ണയിക്കുന്നത്. പക്ഷേ ഇന്നും മിക്ക പ്രോപ്പർട്ടികളും ഡിജിറ്റൽ പെർഫോമൻസ് കൂടി കണക്കിലെടുത്ത് രൂപകൽപ്പന ചെയ്യുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ല എന്നതാണ് പ്രശ്‍നം.
റേറ്റിംഗ് സംവിധാനം ഗുണം ചെയ്യും
ഡിസിആർഎ ചട്ടക്കൂട് ഒരു സ്റ്റാൻഡേർഡ് സ്റ്റാർ-റേറ്റിംഗ് സംവിധാനത്തിലൂടെ ഈ പ്രശ്‍നം പരിഹരിക്കും. ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജർമാർ, സേവന ദാതാക്കൾ, വീട് വാങ്ങുന്നവർ എന്നിവർക്കായി ഇത് സുതാര്യവും ന്യായയുക്തവുമായ ഒരു മാനദണ്ഡം സ്ഥാപിക്കും. ഡിസൈൻ ഘട്ടത്തിൽ ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഇത് ഡെവലപ്പർമാരെ പ്രോത്സാഹിപ്പിക്കും. ഒരു കെട്ടിടം എത്രത്തോളം ഡിജിറ്റൽ ശേഷിയുള്ളതാണെന്ന് അറിയുന്നതിലൂടെ വാങ്ങുന്നവർക്കും, വാടകക്കാർക്കും, കമ്പനികൾക്കും അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും.
കമ്പനി പ്രസ്‌താവന
ആർഎനെക്സ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് ആർഎനെക്സ്റ്റിന്‍റെ മാതൃ കമ്പനിയായ സ്പേസ് വേൾഡ് ഗ്രൂപ്പിന്‍റെ ചെയർമാനും സ്ഥാപകനുമായ അങ്കിത് ഗോയൽ പറഞ്ഞു.



