ജൂൺ മുതൽ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് അരുവിക്കുഴി സന്ദര്‍ശിക്കാൻ അനുയോജ്യമായ സമയം. 

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പിക്‌നിക് സ്പോട്ടാണ് അരുവിക്കുഴി വെള്ളച്ചാട്ടം. സിനിമകൾക്ക് അനുയോജ്യമായ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണിവിടം. അഞ്ച് പടികളിലായി പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം കണ്ണിന് ശരിക്കും ഒരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കും. കോട്ടയം ജില്ലയിൽ പ്രശസ്തിയാർജിച്ചു വരുന്ന ഒരു വൺഡേ ട്രിപ്പ് ഡെസ്റ്റിനേഷനാണിത്.

100 അടി ഉയരത്തിൽ മലനിരകളിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ വെള്ളം ഇരമ്പുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇവിടുത്തെ ട്രെക്കിം​ഗ് ഇഷ്ടപ്പെടും. റബ്ബർ തോട്ടങ്ങൾക്ക് നടുവിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ മുകളിലാണ് പ്രസിദ്ധമായ സെന്റ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ സവിശേഷതകളെല്ലാം കുമരകത്തിന് സമീപമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാൻ അരുവിക്കുഴിയെ സഹായിക്കുന്നു.

റബ്ബർ പ്ലാൻറ്റേഷൻ സെന്റർ, പള്ളിക്കത്തോട്, ഈ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ്. വേനൽക്കാലത്ത് വറ്റി വരണ്ടുപോകുന്നതിനാൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ആ​ഗ്രഹിക്കുന്നർക്ക് ധൈര്യമായി ഇവിടേയ്ക്ക് വരാം.