ജൂലൈ 5ന് രാവിലെ 8 മണിയ്ക്കാണ് ഇല്ലിക്കൽക്കല്ല് - ഇലവീഴാപൂഞ്ചിറ - വാഗമൺ യാത്ര പുറപ്പെടുക.
മലപ്പുറം: ജൂലൈ മാസത്തിലെ ടൂര്‍ ചാര്‍ട്ട് പുറത്തിറക്കി കെഎസ്ആര്‍ടിസി മലപ്പുറം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിച്ചാണ് കെഎസ്ആര്‍ടിസി സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജൂലൈ 5ന് മൂന്നാര്‍-ചതുരംഗപ്പാറ ട്രിപ്പിലൂടെയാണ് ജൂലൈ മാസത്തിലെ യാത്രകൾക്ക് തുടക്കമാകുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ഉപയോഗിക്കുക. ബസ് ചാര്‍ജ്, ഒരു ദിവസത്തെ ഉച്ചഭക്ഷണം, താമസം എന്നിവ സഹിതം 1680 രൂപയാണ് ഈടാക്കുക. രാവിലെ 4 മണിയ്ക്ക് യാത്ര പുറപ്പെടും. മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഇതേ ദിവസം രാവിലെ 5 മണിയ്ക്ക് നെല്ലിയാമ്പതി - പോത്തുണ്ടി ഡാം യാത്രയുമുണ്ട്. ഏകദിന യാത്രയ്ക്ക് 830 രൂപയാണ് (ബസ് ചാര്‍ജ് മാത്രം) നിരക്ക്.
ജൂലൈ 5ന് രാവിലെ 8 മണിയ്ക്ക് ഇല്ലിക്കൽക്കല്ല് - ഇലവീഴാപൂഞ്ചിറ - വാഗമൺ യാത്ര പുറപ്പെടും. സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. 1310 രൂപയാണ് ചാര്‍ജ്. ബസ് ചാര്‍ജ് മാത്രമാണ് ഈടാക്കുന്നത്. 10-ാം തീയതി പുലര്‍ച്ചെ 3 മണിയ്ക്ക് മൈസൂരിലേയ്ക്കുള്ള യാത്ര പുറപ്പെടും. ഒരു ദിവസത്തെ യാത്രയിൽ സൂപ്പര്‍ ഫാസ്റ്റ് ബസാണ് ഉപയോഗിക്കുക. 1250 രൂപയാണ് (ബസ് ചാര്‍ജ് മാത്രം) ഈടാക്കുക. മൈസൂര്‍ പാലസ്, മൃഗശാല ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഇതുകൂടാതെ, ഗവി, മലക്കപ്പാറ, വയനാട്, നെല്ലിയാമ്പതി, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും ജൂലൈ മാസത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി 9400128856, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


