ജൂലൈ മാസത്തിലെ ടൂര്‍ ചാര്‍ട്ട് കെഎസ്ആര്‍ടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ പുറത്തിറക്കി. 

കോഴിക്കോട്: കുറഞ്ഞ ചെലവിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ ആര്‍ത്തുല്ലസിക്കാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 19ന് രാവിലെ 5 മണിയ്ക്ക് ആലപ്പുഴയിലേയ്ക്ക് യാത്ര തിരിക്കും.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ സൂപ്പര്‍ ഡീലക്സ് ബസാണ് ഉപയോഗിക്കുക (പുഷ് ബാക്ക്). ബസ് ചാര്‍ജും ബോട്ട് ചാര്‍ജും ഉൾപ്പെടെ 2,050 രൂപയാണ് ഈടാക്കുക. ഇതിന് പുറമെ ജൂലൈ മാസത്തിൽ കേരളത്തിലെ മറ്റ് പല പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും കെഎസ്ആര്‍ടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ടൂര്‍ ചാര്‍ട്ടും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്.

ജൂലൈ 5, 12, 19, 26 എന്നീ ദിവസങ്ങളിൽ മൂന്നാറിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കും. 7, 13, 20, 27 തീയതികളിൽ നെല്ലിയാമ്പതി യാത്രയുണ്ടാകും. 15, 27 എന്നീ ദിവസങ്ങളിൽ ഓക്സി വാലി റിസോര്‍ട്ട് (പാലക്കാട് ഫോര്‍ട്ട്, സൈലന്റ് വാലി) യാത്ര സംഘടിപ്പിക്കുന്നുണ്ട്. 12, 26, 31 തീയതികളിൽ വാഗമൺ - ഇലവീഴാപൂഞ്ചിറ ട്രിപ്പും 13, 27 തീയതികളിൽ നിലമ്പൂര്‍ യാത്രയും സംഘടിപ്പിക്കും. ജൂലൈ 7, 20 - വയനാട്, 13, 27 - പൈതൽ മല, 26 - മൂകാംബിക, 20 - ഗുരുവായൂര്‍, 30 - സൈലന്റ് വാലി എന്നിങ്ങനെയാണ് ജൂലൈ മാസത്തിലെ ടൂര്‍ ചാര്‍ട്ട്.