Asianet News MalayalamAsianet News Malayalam

'ഓപ്പറേഷൻ' വൻ വിജയം! സ്‍പീഡ് പിന്നെയും കൂടുന്നു, ഈ വന്ദേ ഭാരത് ഇനി പറപറക്കും!

രാജ്യത്തെ ട്രെയിനുകളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സംരംഭമായ മിഷൻ റഫ്‍താറിന്‍റെ ഭാഗമാണ് ഈ പുതിയ വികസനം. ഈ ട്രെയിനുകളുടെ വേഗത വർധിക്കുന്നതോടെ മുംബൈ-അഹമ്മദാബാദ് യാത്രാ സമയം 30 മിനിറ്റ് കുറയുമെന്നാണ് കരുതുന്നത്. 

Mumbai Ahmedabad Vande Bharat train will run at max 160kmph due to Mission Raftaar
Author
First Published Feb 29, 2024, 12:58 PM IST

മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. മാർച്ച് അവസാനവാരം മുതൽ ഈ ട്രെയിനുകളുടെ വേഗം കൂട്ടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. അത്തരമൊരു സാഹചര്യത്തിൽ യാത്രാ സമയവും 25 മുതൽ 30 മിനിറ്റ് വരെ കുറയും. രാജ്യത്തെ ട്രെയിനുകളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സംരംഭമായ മിഷൻ റഫ്‍താറിന്‍റെ ഭാഗമാണ് ഈ പുതിയ വികസനം. ഈ ട്രെയിനുകളുടെ വേഗത വർധിക്കുന്നതോടെ മുംബൈ-അഹമ്മദാബാദ് യാത്രാ സമയം 30 മിനിറ്റ് കുറയുമെന്നാണ് കരുതുന്നത്. 

2024 മാർച്ച് മുതൽ, മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയത്തിൽ യാത്രക്കാർക്ക് ഏകദേശം രണ്ട് മണിക്കൂർ ലാഭിക്കാം. പടിഞ്ഞാറൻ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെയും എഞ്ചിനീയറിംഗ് നവീകരണത്തിൻ്റെയും അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ ട്രെയിനുകൾക്ക് 160 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കും. നിലവിൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള ട്രെയിനുകൾക്ക് ആറ് മുതൽ എട്ട് മണിക്കൂർ വരെ എടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

കാശിക്ക് പോകുന്നോ? വെറും 500 രൂപയ്ക്ക് ഏസി ബസിൽ ചുറ്റിക്കറങ്ങാം, മറ്റൊരു മാജിക്കുമായി യുപി സർക്കാർ!

മുംബൈയും അഹമ്മദാബാദും തമ്മിലുള്ള ദൂരം ഏകദേശം 534 കിലോമീറ്ററാണ്. ട്രെയിനുകൾ, ബസുകൾ, വിമാനങ്ങൾ എന്നിവ ഉൾപ്പെടെ ഈ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ യാത്ര ചെയ്യാനുള്ള ഏറ്റവും വേഗതയേറിയ മാർഗം ഫ്ലൈറ്റ് എടുക്കുക എന്നതാണ്, ഇതിന് ഏകദേശം രണ്ട് മണിക്കൂർ എടുക്കും. ഏകദേശം എട്ട് മണിക്കൂർ 10 മിനിറ്റ് എടുക്കുന്ന രാത്രി ട്രെയിനിൽ പോകുക എന്നതാണ് ഏറ്റവും വിലകുറഞ്ഞ യാത്രാ മാർഗം.

നിലവിൽ വിരാറിനും ചർച്ച്ഗേറ്റിനുമിടയിൽ 100 മുതൽ110 കിലോമീറ്ററാണ് വേഗത. ഇത്തരമൊരു സാഹചര്യത്തിൽ മണിക്കൂറിൽ 160 കിലോമീറ്ററായി വേഗത വർധിക്കുന്നതോടെ വന്ദേ ഭാരത്, ശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് 5.15 മണിക്കൂറും ശതാബ്ദി ട്രെയിനുകൾക്ക് 6.35 മണിക്കൂറും എടുക്കും. ഈ പുതിയ നീക്കത്തോടെ യാത്രാ സമയം ഏകദേശം 30 മിനിറ്റ് കുറയും. വേഗത വർദ്ധിപ്പിക്കുന്നത് ഈ യാത്രകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, യാത്രക്കാർക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയും ചെയ്യും എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Follow Us:
Download App:
  • android
  • ios