Asianet News MalayalamAsianet News Malayalam

എഞ്ചിനീയറിംഗ് വിസ്‍മയം, നദിക്കടിയിലെ ആദ്യ മെട്രോ! കണ്ണഞ്ചും വേഗതയുടെ കേന്ദ്ര മാജിക്കിൽ ഞെട്ടി യാത്രികർ!

ഇന്ത്യയിലെ നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണൽ മാർച്ച് 6 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് റെയിൽവേ.  രാജ്യത്തെ ആദ്യത്തെ അണ്ട‍ർ വാട്ടർ മെട്രോ ടണൽ മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

PM Modi will inaugurate first under river metro tunnel in India
Author
First Published Mar 3, 2024, 5:03 PM IST

യാത്രിക‍ർ കാത്തിരുന്ന ദിവസം ഒടുവിൽ വന്നെത്തി. ഇന്ത്യയിലെ നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണൽ മാർച്ച് 6 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് റെയിൽവേ.  രാജ്യത്തെ ആദ്യത്തെ അണ്ട‍ർ വാട്ടർ മെട്രോ ടണൽ മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‍ണവ് പറഞ്ഞു.

കൊൽക്കത്ത മെട്രോയുടെ പണി 1970-കളിൽ തുടങ്ങിയെന്നും എന്നാൽ മോദി സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ പുരോഗതി കഴിഞ്ഞ 40 വർഷത്തേക്കാൾ വളരെ കൂടുതലാണെന്നും വൈഷ്ണവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും 2047ഓടെ രാജ്യം വികസിത രാഷ്ട്രമായി മാറുന്നതിനുള്ള അടിത്തറ പാകുന്നതിലുമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും റെയിൽവേ മന്ത്രി പറഞ്ഞു. കൊൽക്കത്ത മെട്രോയുടെ പണി പല ഘട്ടങ്ങളിലായി പുരോഗമിച്ചു. നിലവിലെ ഘട്ടത്തിൽ, നഗരത്തിൻ്റെ കിഴക്ക്-പടിഞ്ഞാറ് മെട്രോ ഇടനാഴിക്ക് നദിക്ക് താഴെ ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട്.

ഹൂ​ഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂർത്തിയാക്കിയപ്പോൾ രാജ്യവും കൊൽക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു.  ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ കഴിഞ്ഞ ഒരു കൊല്ലമായി പരീക്ഷണയോട്ടം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റർ ഭൂഗർഭ ഭാഗത്ത് ട്രയൽ റണ്ണിനായി രണ്ട് മെട്രോ റേക്കുകൾ എസ്പ്ലനേഡ് സ്റ്റേഷനിൽ നിന്ന് ഹൗറ മൈതാൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു പരീക്ഷണം. ഈ പരീക്ഷണ ഓട്ടങ്ങളുടെ ഈ പാതയില്‍ സ്ഥിരം സര്‍വീസ് ആരംഭിക്കാൻ തുടങ്ങുന്നത്.

ഉദ്ഘാടനം കഴിയുന്നതോടെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. മെട്രോ ട്രെയിൻ ഒരു മിനിറ്റിനുള്ളിൽ തുരങ്കത്തിലൂടെ കടന്നുപോകും.  ​​ഇത് യാത്രക്കാർക്ക് ആവേശകരമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങൾ, ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെ, ഒരു എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടുന്നു. 16.6 കിലോമീറ്റർ പാതയിലൂടെ ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2017-ൽ ആണ് പൂർത്തിയായത്. അണ്ടർവാട്ടർ ടണലുകൾ കൊൽക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇത് രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ (ഉപരിതലത്തിൽ 33 മീറ്റർ താഴെ) ആയിരിക്കും. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിനുള്ളിൽ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ സാൾട്ട് ലേക്ക് സെക്ടർ V മുതൽ സീൽദാ വരെയുള്ള ഈസ്റ്റ് വെസ്റ്റ് മെട്രോ ലൈനിന്റെ ഏകദേശം 9.1 കിലോമീറ്റർ പ്രവർത്തിക്കുന്നുണ്ട്. ഈസ്റ്റ് വെസ്റ്റ് മെട്രോ റെയിൽവേയുടെ സേവനങ്ങൾ 2020 ഫെബ്രുവരിയിലും ഏറ്റവും പുതിയത് 2022 ജൂലൈയിലും ഘട്ടം ഘട്ടമായി ആരംഭിച്ചു. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നവ്യാനുഭവം പകരുന്ന യാത്രാസംവിധാനമായിരിക്കും ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

youtubevideo

Follow Us:
Download App:
  • android
  • ios