Asianet News MalayalamAsianet News Malayalam

ഒടുവിൽ 'വടകര വളവിലെ' കുരുക്കും അഴിഞ്ഞു! മൂരാട് പുത്തൻ പാലം റെഡി, ചീറിപ്പാഞ്ഞ് വണ്ടികൾ, ചെലവ് 210 കോ​ടി!

കഴിഞ്ഞ ദിവസം വൈ​കിട്ടോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​കൾ ഒന്നുമില്ലാ​തെ അ​ധി​കൃ​ത​ർ പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്ന​ത്. ക​രാ​ർ ക​മ്പ​നി​യാ​യ ഹ​രി​യാ​ന ഇ-​​ഫൈ​​വ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​ന്റെ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ല​ത്തി​ൽ തേ​ങ്ങ​യു​ട​ച്ച് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.  ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ കാർ പാലത്തിലേക്ക് ഓടിച്ചു കയറ്റിയായിരുന്നു പുതിയപാലം ഗതാഗതത്തിന് തുറന്നത്. 

Specialties of Vadakara new Moorad bridge which opened for trial run
Author
First Published Mar 13, 2024, 1:30 PM IST

കോഴിക്കോട്- ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ ഗതാഗതക്കുരുക്കിനു കുപ്രസിദ്ധമായ കു​റ്റ്യാ​ടി പു​ഴ​ക്ക് കു​റു​കെ​യു​ള്ള  വടകര മൂരാട് പഴയ പാലത്തിന് വിട. ഇവിടെ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ പാലത്തിന്‍റെ ഒരു ഭാഗം വാഹനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ട്രയൽ റണ്ണിനായിട്ടാണ് പാലം കഴിഞ്ഞ ദിവസം തേങ്ങയുടച്ച് തുറന്നത്. പാലത്തി​ന്‍റെ ഒരു ഭാഗമാണ് പണി പൂർത്തിയാക്കി ട്രയൽ റണ്ണിനായി തുറന്നുകൊടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം വൈ​കിട്ടോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​കൾ ഒന്നുമില്ലാ​തെ അ​ധി​കൃ​ത​ർ പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്ന​ത്. പാലത്തിന്‍റെ ക​രാ​ർ ക​മ്പ​നി​യാ​യ ഹ​രി​യാ​ന ഇ-​​ഫൈ​​വ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​ന്റെ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ല​ത്തി​ൽ തേ​ങ്ങ​ ഉട​ച്ച് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.  ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ കാർ പാലത്തിലേക്ക് ഓടിച്ചു കയറ്റിയായിരുന്നു പുതിയപാലം ഗതാഗതത്തിന് തുറന്നത്. 

ദേ​​ശീ​​യ​​പാ​​ത ആ​​റു​​വ​​രി​​യാ​​യി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യി വ​​ട​​ക​​ര പാ​​ലോ​​ളി​​പ്പാ​​ലം മു​​ത​​ൽ മൂ​​രാ​​ട് പാ​​ലം വ​​രെ​യു​​ള്ള വി​​ക​​സ​​ന പ​​ദ്ധ​​തി​​യിൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് പു​​തി​​യ പാ​​ലം നി​ർ​മി​ച്ച​ത്.  ആറുവരിപ്പാതയിൽ അഴിയൂർ വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയാണ് മൂരാട് പാലം നിർമ്മാണം. ഇവിടുത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലോളിപ്പാലം മുതൽ മൂരാട് പാലംവരെയുള്ള 2.1 കിലോമീറ്റർ നിർമാണം പ്രത്യേക പദ്ധതിയായി ടെൻഡർ ചെയ്തതാണ്. 

ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നും നി​ർ​മാ​ണ​ത്തി​നു​മാ​യി 210 കോ​ടി രൂ​പ​യാ​ണ് ഇ​രു​പാ​ല​ങ്ങ​ളു​മ​ട​ക്കം ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പാ​ത​യു​ടെ നി​ർ​മ്മാ​ണ​ച്ചെ​ല​വ്.  68.5 കോടി രൂപയാണ് പാലം നിർമ്മാണത്തിന് മാത്രമായി അനുവദിച്ചത്. 2020 ഒക്ടോബറിൽ ഇതിൻ്റെ ശിലാ സ്ഥാപനം നിർവഹിച്ചു. 2021 ഏപ്രിലിൽ പ്രവൃത്തി തുടങ്ങി 2023 ജൂലായിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പിന്നീട് കാലാവധി 2024 ഏപ്രിൽ വരെ നീട്ടി.  14 പി​ല്ല​റു​ക​ളാ​ണ് ഇ​രു​ക​ര​ക​ളി​ലും പു​ഴ​യി​ലു​മാ​യി നി​ർ​മി​ച്ച​ത്. പു​ഴ​യി​ൽ നി​ർ​മി​ച്ച ഒ​രു പി​ല്ല​റി​ന് സംഭവിച്ച ​ചെരി​വ് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഇത് വീ​ണ്ടും ബ​ല​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 

ഇരുഭാഗങ്ങളിലുമായി ആറ് വരിയായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന 32 മീറ്റർ വീതി പാലത്തിനുണ്ട്. വാഹനങ്ങൾക്ക് മാത്രമുള്ളതാണ് 32മീറ്റർ വീതിയുള്ള പാലം. ഇതോടൊപ്പം കാൽനടയാത്രക്കാർക്കായി ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ ഫുട്പാത്തും നിർമിക്കുന്നുണ്ട്. ഇതോടെ പാലം 35 മീറ്ററാകും. 160ഓ​ളം ജോ​ലി​ക്കാ​രാ​ണ് ഇവിടെ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ജോ​ലി​യി​ല്‍ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2021​ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ 2023 ഏ​പ്രി​ലോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാണ് തുടക്കത്തിൽ തീരുമാനിച്ചത്. എന്നാൽ മെയ് മാസത്തോടെ പൂർണമായും തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ ഇപ്പോൾ കണക്കുകൂട്ടുന്നത്. 

ഇപ്പോൾ ആറുവരി പാലത്തിൻ്റെ പകുതി ഭാഗമാണ് തുറന്നത്. പാലത്തിൽ കയറുന്ന അപ്രോച്ച് റോഡിന് മധ്യത്തിലായി ഡിവൈഡർ സ്ഥാപിച്ച് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേർതിരിച്ചിട്ടുണ്ട്. നിർമാണം നടന്നുവരുന്ന 32 മീറ്റർ വീതിയുള്ള ഈ പാലത്തിന്റെ കിഴക്കുവശത്തെ 16 മീറ്ററാണ് ഇപ്പോൾ തുറന്നത്. പാലംപണി മുഴുവനായും കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ പോകേണ്ട ഭാഗമാണിത്. ഇതിലൂടെ തടസ്സങ്ങളില്ലാതെ ഇപ്പോൾ യഥേഷ്‍ടം ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. 

1940ൽ ​ബ്രിട്ടീഷ് ഭാരണകാലത്ത് ക്ലാ​സ് ബി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യിരുന്നു മൂ​രാ​ട് പ​ഴ​യ പാ​ലം നി​ർ​മി​ച്ച​ത്. കെ കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറായിരുന്നപ്പോഴായിരുന്നു മൂരാട്, കോരപ്പുഴ പാലങ്ങൾ നിർമ്മിച്ചത്. 136 മീ​റ്റ​ർ നീ​ള​വും അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​മു​ള്ള മൂരാട് പഴയ പാ​ലം സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത​യി​ലെ ഇ​ടു​ങ്ങി​യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. 60 ട​ൺ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ വ​രെ നി​ര​ന്ത​രം ക​ട​ന്നു​പോ​യി​രു​ന്ന പാ​ലം ത​ക​ർ​ച്ച​ ഭീ​ഷ​ണി​യി​ലാ​വു​ക​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ യാ​ത്ര​ക്കാ​ർ വ​ല​യു​ക​യും പതിവായിരുന്നു. പല കാലങ്ങളിലായി ഈ പാലം പു​തു​ക്കി​പ്പ​ണി​യാ​ൻ നി​ര​വ​ധി സ​മ​ര​ങ്ങ​ളും നടന്നിരുന്നു.

youtubevideo

Follow Us:
Download App:
  • android
  • ios