ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ, 30-ഓളം സ്കൂൾ കുട്ടികളെ രക്ഷിക്കാൻ കാളി എന്ന നായ ഒരു വിഷപ്പാമ്പുമായി പോരാടി. നിരവധി തവണ കടിയേറ്റിട്ടും പാമ്പിനെ കൊന്നതിന് ശേഷം കാളി മരണത്തിന് കീഴടങ്ങി. ഗ്രാമവാസികൾ പൂക്കൾ അർപ്പിച്ച് ധീരയായ ആ നായക്ക് യാത്രാമൊഴി നൽകി.

Add Asianetnews as a Preferred SourcegooglePreferred

രണം ഉറപ്പിച്ചൊരു പോരാട്ടത്തിൽ നിരന്തരം കടിയേറ്റിട്ടും വിഷ പാമ്പിനെ ഒരി‌ഞ്ച് മുന്നോട്ട് കടത്തി വിടാതെ പോരാടി നിന്ന് ഒടുവിൽ പാമ്പിനെ കൊന്നതിന് പിന്നാലെ മരണമടഞ്ഞ കാളിയ്ക്ക് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുട്ടികൾ വിട നൽകി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ നിരവധി കുട്ടികൾ പഠിക്കുന്ന ഒരു പ്രൈമറി സ്കൂളിന് സമീപത്ത് വച്ചായിരുന്നു കാളി വിഷപാമ്പുമായി പോരാടിയത്. സ്വന്തം ജീവൻ പണം വച്ച് അവൾ രക്ഷിച്ചത് 30 -ഓളം കുട്ടികളെ.

കുട്ടികളെ കാത്ത് കാളി

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏതാണ്ട് ഏട്ടരയോടെ ധീരകുല ഗ്രാമത്തിലെ ജഗന്നാഥ ശിശു വിദ്യാ മന്ദിറിന് സമീപത്ത് വച്ചാണ് കാളിയും വിഷ പാമ്പും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 30 -ൽ അധികം കുട്ടികൾ ഈ സമയം കിന്‍റ‍ർഗാർട്ടന് പുറത്ത് നിൽക്കുകയായിരുന്നു. സമയം സമീപത്തെ പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പ് കുട്ടികൾ കളിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ഇത് കണ്ട കാളി ഉടനെ പാമ്പിനെ പ്രതിരോധിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

കാളിക്ക് വിട ചൊല്ലി ഗ്രാമം

മറ്റാരെങ്കിലും സംഭവം അറിഞ്ഞ് എത്തുന്നതിന് മുമ്പ് തന്നെ കാളി പാമ്പിനെ പ്രതിരോധിച്ച് നിർത്തി. അവൾ കുട്ടികൾക്കും പാമ്പിനും ഇടയിൽ നിലയുറപ്പിച്ചു. പാമ്പ് കാളിയെ നിരവധി തവണ കൊത്തിയെങ്കിലും കാളി പിന്മാറിയില്ല. ഒടുവിൽ ഇരുവരും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിഷ പാമ്പിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനിടെ മരിച്ച കാളിക്ക് ഗ്രാമവാസികൾ യാഥാവിധി വിട നൽകി. പൂക്കൾ കൊണ്ട് പൊതിഞ്ഞ് അവർ കാളിയുടെ ശവമടക്ക് നടത്തി. നിരവധി ഗ്രാമവാസികൾ ഈ സമയം കാളിക്ക് വിടനൽകാനെത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.