എത്ര ചെറിയ ഇടമാണ് എന്നതിലല്ല. അത് എങ്ങനെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു എന്നതിലാണ് കാര്യം എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാവും.

പുറംകാഴ്ച കണ്ട് ഒന്നിനെയും വിലയിരുത്തരുത് എന്ന് നാം പറയാറുണ്ട്. അതേ, ഒരു പുസ്തകത്തിന്റെ കവർ കണ്ട് അതിനെ വിലയിരുത്തരുത് എന്ന് പറയുന്നതുപോലെ തന്നെ. അങ്ങനെ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പുറമെ നിന്നും കണ്ടാൽ ഒരു 'തീപ്പെട്ടിക്കൂട്' പോലെ തന്നെ, അങ്ങനെ ഒരു വീട്. എന്നാൽ, അകത്തെ കാഴ്ച കണ്ടാൽ ഞെട്ടും. 

അങ്ങനെയൊരു മനോഹരമായ വീടിന്റെ അകത്തെ കാഴ്ചകളാണ് ഇത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് arrickpaartalu എന്ന യൂസറാണ്. ഒരു ചെറിയ വീടിന്റെ പുറത്ത് നിന്നുള്ള കാഴ്ചയാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. ഷീറ്റിട്ട വീടാണ്. വാതിൽ പോലുമില്ല. പകരം കർട്ടൻ ഇട്ടിരിക്കയാണ്. കളർഫുള്ളായ ഒരു കർട്ടൻ തന്നെയാണ് ഇട്ടിരിക്കുന്നത്. 

പിന്നീട് കാണുന്നത് ഇതിന്റെ അകത്തുനിന്നുള്ള കാഴ്ചയാണ്. ഒരു ബെഡ്‍റൂമാണ് പിന്നെ കാണുന്നത്. അതിമനോഹരം എന്നൊന്നും പറഞ്ഞാൽ പോരാ, അതിലും വലിയ വാക്കുകൾ വേണ്ടിവരും ഇതിനെ വർണിക്കാൻ. നിറങ്ങളാണ് എടുത്തു പറയേണ്ടത്. തുറക്കുമ്പോൾ തന്നെ ഒരു ബുദ്ധന്റെ വലിയ ചിത്രമാണ് ചുമരിൽ കാണുന്നത്. 

ഒരു വലിയ കട്ടിലും ഫ്രിഡ്ജും അലമാരയും ഒക്കെ മുറിയിലുണ്ട്. വിവിധ നിറങ്ങളുടെ സമ്മേളനമാണ് മുറി. നന്നായി അലങ്കരിച്ചിട്ടുണ്ട്. അതിനുശേഷം ഒരു ടിവിയും അക്വേറിയവും കാണാം. ചുമരിൽ ഭാര്യയുടേയും ഭർത്താവിന്റെയും ചിത്രവും വച്ചിട്ടുണ്ട്. ആര് കണ്ടാലും അത്ഭുതത്തോടെ നോക്കിപ്പോകുന്ന മുറി തന്നെയാണ് ഇത്. 

View post on Instagram

എത്ര ചെറിയ ഇടമാണ് എന്നതിലല്ല. അത് എങ്ങനെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു എന്നതിലാണ് കാര്യം എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാവും. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'വീടിന്റെ അടുക്കള എവിടെ' എന്ന് ചോദിച്ചവരുണ്ട്. 'മനോഹരം' എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

'വീണ്ടും ഞാൻ പ്രണയത്തിലായി'; വിമാനം പറത്തുന്നതിനിടയിൽ ഭാര്യക്ക് പൈലറ്റിന്റെ സർപ്രൈസ്, കയ്യടിച്ച് യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം