Asianet News MalayalamAsianet News Malayalam

നാലുമാസത്തെ യാത്ര കഴിഞ്ഞ് വീട്ടിലെത്തി ഫ്രിഡ്‍ജ് തുറന്ന ദമ്പതികൾ ഞെട്ടി, കണ്ട കാഴ്ച!

ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ ഐസിന്റെ ഒരു കൂന താഴേക്ക് പതിക്കുന്നത് കാണാം. ഫ്രി‍ഡ്ജ് പൂർണമായി തുറക്കുമ്പോഴേക്കും അതിനകത്ത് നിരവധിക്കണക്കിന് ഐസ്‍കൂനകള്‍ കാണാം.

after four months vacation couple returned home then got a frosty welcome rlp
Author
First Published Nov 8, 2023, 12:37 PM IST

രണ്ടോ മൂന്നോ മാസമൊക്കെ വീട്ടിൽ നിന്നും മാറി നിൽക്കുന്നുണ്ടെങ്കിൽ വീട്ടിലുള്ള വൈദ്യുതോപകരണങ്ങളെല്ലാം അൺപ്ലഗ്ഗ് ചെയ്തിടാനും വേണ്ട സുരക്ഷാ മുൻകരുതലുകൾ‌ സ്വീകരിക്കാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ, യുഎസ്എയിൽ നിന്നുമുള്ള ഈ ദമ്പതികൾ തങ്ങളുടെ ഫ്രിഡ്ജ് വേണ്ട വിധത്തിൽ ഓഫ് ചെയ്യാൻ മറന്നുപോയി. അതുകൊണ്ട് തന്നെ തിരികെ വരുമ്പോഴേക്കും അവരെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. 

ടിക്ടോക്ക് യൂസറായ സാറ ഹേവാർഡാണ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. വീഡിയോയിൽ കാണുന്നത് യാത്ര കഴിഞ്ഞെത്തിയ ശേഷം സാറയുടെ അച്ഛൻ ഫ്രിഡ്ജ് തുറക്കാൻ ശ്രമിക്കുന്നതാണ്. അവർ അവിടെ ഇല്ലാതിരുന്ന നാല് മാസം കൊണ്ട് ഫ്രിഡ്ജിൽ മുഴുവനായും ഐസ്‍കട്ടകൾ രൂപം കൊണ്ടിരുന്നു. വളരെ ശ്രദ്ധയോടെയാണ് സാറയുടെ അച്ഛൻ ഫ്രിഡ്ജ് തുറക്കുന്നത്. അതിൽ നിന്നും ഐസ് നിലത്ത് മുഴുവൻ വീഴുമ്പോൾ തറയിൽ വെള്ളമാവാതിരിക്കാൻ വേണ്ടി ഒരു  ട്രാംപോളിനും നിലത്ത് വിരിച്ചിരിക്കുന്നതായി കാണാം.

ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ ഐസിന്റെ ഒരു കൂന താഴേക്ക് പതിക്കുന്നത് കാണാം. ഫ്രി‍ഡ്ജ് പൂർണമായി തുറക്കുമ്പോഴേക്കും അതിനകത്ത് നിരവധിക്കണക്കിന് ഐസ്‍കൂനകള്‍ കാണാം. ഓരോ അറയ്ക്കകത്തും ഐസ് കൂനകൾ രൂപപ്പെട്ടിട്ടുണ്ട്. “എന്റെ മാതാപിതാക്കൾ നാല് മാസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം എനിക്ക് അയച്ചു തന്നതാണിത്. നിങ്ങൾ ഐസ് മേക്കർ പുറത്തേക്ക് എടുത്താൽ മാത്രം പോര, ആത് ഓഫാക്കുകയും ചെയ്യണം!" എന്നും സാറ എഴുതി. 

നവംബർ ഏഴിനാണ് വീഡിയോ ടിക്ടോക്കിൽ പങ്കുവച്ചത്. ടിക്ടോക്കിൽ പങ്കുവച്ച വീഡിയോ അധികം വൈകാതെ തന്നെ 12.8 മില്ല്യൺ ആളുകൾ കണ്ടു. വീഡിയോ യൂട്യൂബിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

വായിക്കാം: നീ ഫെമിനിസ്റ്റാണ്, നിന്നെ ഞാൻ തല്ലും; ചെറിയ മുടിയായതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ അക്രമം, സംഭവം കൊറിയയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios