Asianet News MalayalamAsianet News Malayalam

തണുത്തുറഞ്ഞുപോയ തടാകത്തിൽ നിശ്ചലമായി ഒരു മുതല, അമ്പരപ്പിക്കും വീഡിയോ

വീഡിയോ സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇത്രയും തണുത്തുറഞ്ഞ ഒരിടത്ത് എങ്ങനെ ഇവ അതിജീവിക്കും എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം.

alligator in frozen pond video rlp
Author
First Published Jan 27, 2024, 3:41 PM IST

മൃ​ഗങ്ങളുടേയും പക്ഷികളുടേയും വിവിധങ്ങളായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ നമ്മൾ അന്തംവിട്ടു പോകാറുണ്ട്. കാട്ടിലും കടലിലും പുഴയിലും ഒക്കെ എങ്ങനെയാണ് ഈ മൃ​ഗങ്ങളും പക്ഷികളും ഒക്കെ അതിജീവിക്കുന്നത് എന്നതാണ് നമ്മിൽ പലരുടേയും അതിശയം. സോഷ്യൽ മീഡിയ സജീവമായതോടെയാണ് ഇത്തരം കാഴ്ചകൾ നമുക്ക് പരിചിതമായത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ ഒരു മുതല തണുത്തുറഞ്ഞ തടാകത്തിൽ പെട്ടിരിക്കുന്നതാണ് കാണുന്നത്. 

നോർത്ത് കരോലിനയിലെ ഓഷൻ ഐൽ ബീച്ചിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രവും മുതല സങ്കേതവുമായ സ്വാമ്പ് പാർക്കിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. തണുത്തുറഞ്ഞുപോയ ഒരു തടാകമാണ് ദൃശ്യങ്ങളിൽ കാണുന്നത്. അതിൽ ഒരു മുതലയേയും കാണാം. ശ്വാസം മുട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി തന്റെ മുഖം കൊണ്ട് അത് തടാകത്തിന്റെ മുകളിലെ പാളി തകർത്ത് അവിടെ മൂക്ക് വച്ചിട്ടുണ്ട്. 

വീഡിയോ സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇത്രയും തണുത്തുറഞ്ഞ ഒരിടത്ത് എങ്ങനെ ഇവ അതിജീവിക്കും എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം. വീഡിയോയിൽ, മുതലയുടെ മൂക്കുകളും മുൻപല്ലുകളും മാത്രമേ മുകളിൽ കാണുന്നുള്ളൂ. അതിജീവിക്കാൻ വേണ്ടി അവ പ്രയോ​ഗിക്കുന്ന തന്ത്രമാകാം ഇത്. മുതലയെ കാണുമ്പോൾ തണുത്തുറഞ്ഞ തടാകത്തിൽ അതാകെ തണുത്തു മരവിച്ചിരിക്കുകയാണ് എന്ന് തോന്നും. എന്നാലും, എങ്ങനെയാണ് അവ അവിടെ അതിജീവിച്ചത്, അവയെ എങ്ങനെയാണ് രക്ഷിച്ചത്, അവയ്ക്ക് എത്രനേരം ഇങ്ങനെ നിൽക്കാൻ സാധിക്കും തുടങ്ങി അനേകം ചോദ്യങ്ങളാണ് നെറ്റിസൺസ് ഉയർത്തിയത്. 

ഹോ, ഈ മുതലകളെ സമ്മതിക്കണം എന്നും പലരും കമന്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios