എന്താണിവിടെ സംഭവിച്ചത്? ഭയാനകമായ ദൃശ്യങ്ങൾ, കാറിൽ സൂക്ഷിച്ച പടക്കങ്ങൾക്ക് തീപിടിച്ചതിങ്ങനെ

അതിനിടയിൽ ഒരാൾ കാറിന്റെ അടുത്തേക്ക് ചെല്ലുന്നത് കാണാം. അവിടെ നിന്നും കാറിലുണ്ടായിരുന്ന ഒരാൾ പുറത്തേക്കിറങ്ങുന്നതും കാണാം. കാറിനകത്ത് വേറെയും ആളുകളുണ്ടായിരുന്നു.

Baraat celebration takes a turn as car packed with crackers catches fire

അശ്രദ്ധമായി കൈകാര്യം ചെയ്യേണ്ടുന്ന ഒന്നല്ല പടക്കങ്ങൾ. പലയിടത്തും പടക്കങ്ങൾക്കും പടക്കപ്പുരകൾക്കും തീപിടിച്ച് വലിയ വലിയ അപകടങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. എന്നാലും, പിന്നെയും പിന്നെയും പടക്കങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടങ്ങൾ വിളിച്ചു വരുത്തുന്നവരുണ്ട്. അതുപോലെ ഒരു നടുക്കുന്ന സംഭവമാണ് ഉത്തർപ്രദേശിലെ സഹരൻപൂരിലുണ്ടായത്. 

ഒരു വിവാഹഘോഷയാത്രക്കിടെയാണ് സംഭവമുണ്ടായത് എന്ന് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോയിൽ കാണുന്നത് ഒരാൾ കാറിന്റെ സൺറൂഫിലൂടെ പടക്കങ്ങൾ പൊട്ടിക്കുന്നതാണ്. അതുവഴി കടന്നു പോകുന്ന ആളുകളെല്ലാം ഇത് നോക്കുന്നുണ്ട്. എന്നാൽ, അധികം വൈകാതെ കാറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീപ്പൊരി ചിതറി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ഇതോടെ കാറിലുള്ള പടക്കങ്ങൾക്ക് തീപ്പിടിച്ചു.  

പിന്നീട്, ഈ പടക്കങ്ങളെല്ലാം പൊട്ടുന്നതും കാറിൽ നിന്നും തീ ഉയരുന്നതും കാണാം. അതീവ ഭയാനകമായ ദൃശ്യങ്ങളാണ് പിന്നെ കാണുന്നത്. ആളുകൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. 

അതിനിടയിൽ ഒരാൾ കാറിന്റെ അടുത്തേക്ക് ചെല്ലുന്നത് കാണാം. അവിടെ നിന്നും കാറിലുണ്ടായിരുന്ന ഒരാൾ പുറത്തേക്കിറങ്ങുന്നതും കാണാം. കാറിനകത്ത് വേറെയും ആളുകളുണ്ടായിരുന്നു. അവർ കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ‌ കടന്നു പോകുന്ന റോഡിലാണ് സംഭവം നടന്നിരിക്കുന്നത് എന്നതാണ് അതിലും ആശങ്കാജനകമായ കാര്യം. 

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേ​ഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, റോഡിൽ എവിടെയെങ്കിലും വച്ച് പടക്കം പൊട്ടിക്കുന്നതിന് പകരം രണ്ട് യുവാക്കൾ കാറിന്റെ സൺറൂഫിൽ വച്ച് പടക്കം പൊട്ടിച്ചു, അതോടെ കാറിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന്റെ പെട്ടിക്കും തീപിടിച്ചു. അതോടെയാണ് അപകടമുണ്ടായത് എന്നാണ്. 

അതിരാവിലെ എഴുന്നേൽക്കും, മദ്യപിക്കില്ല പുകവലിയുമില്ല, പ്രായം കുറവായതിനാൽ വീട് കിട്ടാനില്ലെന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios