ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് കർണാടകയിലെ ഹുബ്ബള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹ സത്കാരത്തിൽ നവദമ്പതികൾക്ക് എത്താനായില്ല. യാത്ര മുടങ്ങിയതോടെ, വേദിയിൽ ഒരുക്കിയ വലിയ സ്ക്രീനിലൂടെ ഓണ്‍ലൈനായി അതിഥികളെ സ്വീകരിക്കുകയായിരുന്നു ഇരുവരും.  

ന്ത്യയിലെമ്പാടുമുള്ള വിമാന യാത്രക്കാരുടെ യാത്ര പദ്ധികളെ അടിമുടി അട്ടിമറിച്ച് ഇന്‍ഡിഗോ. ഏതാണ്ട് 700 ഓളം വിമാനങ്ങളാണ് ഇന്‍ഡിഗോ ഒറ്റയടിക്ക് റദ്ദാക്കിയത്. പ്രത്യേകിച്ച് കാരണം പറയാതെ അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയതോടെ ഭരണ പ്രതിപക്ഷ കക്ഷികൾ പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. ഇതിനിടെ യാത്രക്കാര്‍ പലരും പല തരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. വിമാനം റദ്ദാക്കിയടെ യാത്ര മുടങ്ങിയ ചിലർ തങ്ങളുടെ ജോലി പോകുമോയെന്ന ആശങ്കയിലാണ്. ഇതിനിടെയാണ് കർണാടകയിലെ ഒരു വിവാഹ സത്കാരത്തിന് അതിഥികളെ ഓണ്‍ലൈനായി ദമ്പതികൾ സ്വീകരിച്ചുവെന്ന ഒരു വീഡിയോ വൈറലായത്.

റദ്ദാക്കിയ വിമാനങ്ങൾ

കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ വച്ചായിരുന്നു വിവാഹ സത്കാരം. വരനും വധുനും ഭുവനേശ്വറിൽ നിന്നും സത്കാരത്തിന്‍റെ സമയത്ത് എത്തിച്ചേരുമെന്നാണ് അതിഥികളോട് അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി റദ്ദാക്കിയ ഇന്‍ഡിഗോ വിമാനറങ്ങളിലൊന്ന് നവദമ്പതികൾക്ക് പോകേണ്ടതായിരുന്നു. ഇതോടെ ഇരുവരുടെയും യാത്ര മുടങ്ങി. ഒടുവിൽ നവദമ്പിതകൾ ഓണ്‍ലൈനായി അതിഥികളെ സ്വീകരിച്ചു. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്ന ഇരുവരും നവംബർ 23 ന് ഭുവനേശ്വറിൽ വച്ചാണ് വിവാഹിതരായത്. വധുവിന്‍റെ നാട്ടിൽ ഡിസംബർ 3 ന് അവരുടെ ഔപചാരിക വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. വിമാനം റദ്ദാക്കപ്പെട്ടു.

Scroll to load tweet…

ഓണ്‍ലൈൻ സ്വീകരണം

ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കുമുള്ള വിമാന ടിക്കറ്റുകൾ ദമ്പതികൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ബുധനാഴ്ച പുലർച്ചെ വരെ വിമാനം വൈകി. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഡിസംബർ 3 ന് വിമാനം റദ്ദാക്കി. വിവാഹ ആഘോഷത്തിനെത്തേണ്ടിയിരുന്ന പലരും പല വഴി കുടുങ്ങി. ഇതോടെയാടെ എത്തിചേർന്ന അതിഥികളെ സ്വീകരിക്കാനായി നവദമ്പതികൾ ഓണ്‍ലൈനായി എത്തുകയായിരുന്നു. വേദിക്ക് അരികിലായി പ്രത്യേകമായി ഒരുക്കിയ വലിയൊരു സ്‌ക്രീനിലൂടെ ഇരുവരും അതിഥികളെ സ്വീകരിച്ചു. വീഡിയോയ്ക്ക് താഴെ ഇന്‍ഡിഗോയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നിറഞ്ഞത്.