വീഡിയോയിൽ വിവാഹവേദിയിൽ വധുവും വരനും ഇരിക്കുന്നത് കാണാം. ആ സമയത്ത് വധുവിന്റെ കയ്യിൽ ഒരാൾ ഒരു ലോഡ് ചെയ്ത പിസ്റ്റൾ നൽകുകയാണ്.

വിവാഹത്തിന്റെ വേദിയിൽ നിന്നുള്ള വീഡിയോകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ പലതരത്തിലുള്ള വീഡിയോകളും ഉണ്ടാകാറുണ്ട്. ക്യൂട്ടായതും രസകരമായതും അബദ്ധങ്ങളുടേതും ഒക്കെ. എന്നാൽ, അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വിവാഹവേദിയിൽ വച്ച് വധു ഒരു തോക്കെടുത്ത് വെടിയുതിർക്കുന്നതാണ് വീഡിയോയിൽ.

ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വധുവിനെ പൊലീസ് അന്വേഷിക്കുന്നതായാണ് വിവരം. വീഡിയോയിൽ വിവാഹവേദിയിൽ വധുവും വരനും ഇരിക്കുന്നത് കാണാം. ആ സമയത്ത് വധുവിന്റെ കയ്യിൽ ഒരാൾ ഒരു ലോഡ് ചെയ്ത പിസ്റ്റൾ നൽകുകയാണ്. ഉടനെ തന്നെ വധു നാല് തവണ മുകളിലേക്ക് വെടിയുതിർക്കുകയാണ്. എന്നാൽ, വരൻ ഇത് അത്ര പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. അൽപം ഭയന്നാണ് വരന്റെ ഇരിപ്പ്.

വെടിയുതിർത്ത ശേഷം വധു തോക്ക് തിരികെ തനിക്ക് തന്ന ആളിനെ തന്നെ ഏൽപ്പിക്കുന്നുണ്ട്. ആരോ ചിരിക്കുന്ന ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. എന്നാൽ, എന്തിനാണ് വധു വെടിയുതിർത്തത് എന്നതൊന്നും തന്നെ വ്യക്തമല്ല. ഏതായാലും അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വെള്ളിയാഴ്ച രാത്രി ഹത്രാസ് ജംഗ്ഷൻ ഏരിയയിലെ സേലംപൂർ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത് എന്നാണ് വിവരം. തുടർനടപടികൾക്കായി പൊലീസ് വീഡിയോ പരിശോധിച്ചു വരികയാണ്.

വരനും വധുവും പരസ്പരം മാലകൾ അണിയിച്ചതിന് പിന്നാലെയാണ് തോക്ക് കൈമാറിയതും വധു വെടിയുതിർത്തതും. വധുവിന്റെ കുടുംബത്തിൽ നിന്നുള്ള ആളാണ് വധുവിന് തോക്ക് കൈമാറിയത് എന്നാണ് കരുതുന്നത്.

വീഡിയോ കാണാം:

Scroll to load tweet…