Asianet News MalayalamAsianet News Malayalam

ചെവികൾ കണ്ട് ഞെട്ടി, സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി കണ്ണാടിയ്ക്ക് മുന്നില്‍ പെട്ട പൂച്ചക്കുട്ടി

'ഒരു പൂച്ച തന്റെ ചെവികള്‍ ആദ്യമായി കണ്ടപ്പോള്‍' എന്ന തലക്കെട്ടോടെയൊണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിലെ കട്ടിലില്‍ വെറുതെയിരിക്കുന്ന ഒരു പൂച്ചയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുക. പെട്ടെന്ന് അതിന്റെ ശ്രദ്ധ തന്റെ മുന്‍പിലുള്ള ഒരു കണ്ണാടിയില്‍ പതിയുന്നു.

cat confused after seeing his ears in mirror rlp
Author
First Published Oct 29, 2023, 2:49 PM IST

വളര്‍ത്തുമൃഗങ്ങളില്‍ ഏറ്റവും തമാശക്കാര്‍ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ ഉത്തരം? പൂച്ചകളാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? എന്തായാലും വീട്ടിലെ പൂച്ചക്കുട്ടികളുടെ കളികണ്ട് ഒരിക്കലെങ്കിലും ചിരിക്കാത്തവര്‍ വിരളമായിരിക്കും. ഇനി അങ്ങനെയൊരു അവസരം ഇതുവരെയും കിട്ടിയിട്ടില്ല എന്നാണ് പരിഭവമെങ്കില്‍ ഇതാ ആ പരാതിയങ്ങ് തീര്‍ത്തോളൂ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലെ താരം കണ്ണാടിക്ക് മുന്‍പില്‍ പെട്ടുപോയ ഒരു പൂച്ചയാണ്. കണ്ണാടിയില്‍ തന്റെ ചെവികണ്ട് അമ്പരക്കുന്ന കക്ഷിയുടെ പിന്നീടുള്ള ഭാവപ്രകടനങ്ങള്‍ ആരുടെ മുഖത്തും ഒരു ചിരിപടര്‍ത്തും.

'ഒരു പൂച്ച തന്റെ ചെവികള്‍ ആദ്യമായി കണ്ടപ്പോള്‍' എന്ന തലക്കെട്ടോടെയൊണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിലെ കട്ടിലില്‍ വെറുതെയിരിക്കുന്ന ഒരു പൂച്ചയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുക. പെട്ടെന്ന് അതിന്റെ ശ്രദ്ധ തന്റെ മുന്‍പിലുള്ള ഒരു കണ്ണാടിയില്‍ പതിയുന്നു. കാരണം വേറൊന്നുമല്ല കണ്ണാടിയില്‍ അതാ താന്‍ ഇതുവരെ കാണാത്ത കാഴ്ച. കട്ടിലില്‍ ഇരുന്നുകൊണ്ട് കണ്ണാടിയിലേക്ക് നോക്കിയതിനാല്‍ പൂച്ചയ്ക്ക് അപ്പോള്‍ അതിന്റെ ചെവിയുടെ അഗ്രഭാഗങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാൽ, അത് എന്താണെന്ന് ഒരു പിടുത്തവും കിട്ടാതെ വന്നതോടെ കക്ഷി കട്ടിലില്‍ എഴുന്നേറ്റ് നിന്ന് കണ്ണാടിയിലേക്ക് നോക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by LADbible (@ladbible)

അപ്പോഴതാ അത് തന്റെ തലയില്‍. അതോടെ അങ്കലാപ്പായി. എന്താണെന്ന് ഉറപ്പിക്കാന്‍ തലയുടെ മുകളില്‍ പലയാവര്‍ത്തി പരിശോധിക്കുന്നു. എന്നിട്ടും സംശയം തീരാതെ ഇരുന്നു കിടന്നും ചെരിഞ്ഞുമെല്ലാ കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കുന്നു. ഇങ്ങനെ പരിഭ്രമിച്ചും അമ്പരന്നുമൊക്കെ കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കുന്ന പൂച്ചയാണ് വീഡിയോയില്‍. ഓരോ സമയത്തും പൂച്ചയുടെ മുഖത്തുണ്ടാകുന്ന ഭാവ പ്രകടനങ്ങള്‍ കാണേണ്ടത് തന്നെയാണ്.

പോസ്റ്റ് ചെയ്ത് വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. 

വായിക്കാം: ഭൂമുഖത്തു നിന്നും പൂർണമായും തുടച്ചുനീക്കപ്പെട്ടെന്ന് കരുതിയ മരം, 200 വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടെത്തി ​ഗവേഷകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo


 

Follow Us:
Download App:
  • android
  • ios