Asianet News MalayalamAsianet News Malayalam

എന്നാലും ഇതെങ്ങനെ? സീനിയർ പൊലീസ് ഓഫീസറുടെ കസേരയിലിരിക്കുന്നത് ആരെന്ന് കണ്ടോ?

ഓഫീസർ തന്റെ ഓഫീസിനകത്തേക്ക് കയറി വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കസേരയും പൂച്ചയും കറുപ്പ് നിറത്തിലുള്ളതായതിനാൽ തന്നെ പൂച്ചയെ കാണുന്നില്ല എന്നും അത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

cat in senior police officers chair viral video rlp
Author
First Published Dec 22, 2023, 9:10 PM IST

ഓരോ ദിവസവും എന്തുമാത്രം വീഡിയോയാണ് സോഷ്യൽ മീഡിയകൾ വഴി നമ്മുടെ മുന്നിലെത്തുന്നത് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയും. അത് ഷെയർ ചെയ്തിരിക്കുന്നതാകട്ടെ മഹാരാഷ്ട്ര പൊലീസ് ഡിപാർട്‍മെന്റിൽ നിന്നുള്ള ഓഫീസറും. വീഡിയോയിലുള്ളത് ഒരു പൂച്ചയാണ്. അതാണ് അതിന്റെ ഹൈലൈറ്റ്. 

കറുപ്പും വെളുപ്പും നിറത്തിലുള്ള ലോല എന്ന പൂച്ചയേയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു കൂസലുമില്ലാതെ കക്ഷി ഇരിക്കുന്നത് സീനിയർ പൊലീസ് ഇൻസ്‍പെക്ടറുടെ കസേരയിലും. ഇൻസ്റ്റാഗ്രാമിൽ സീനിയർ ഇൻസ്‌പെക്ടറായ സുധീർ എസ്. കുഡാൽകരോൺ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, സ്റ്റേഷന്റെ അകമാണ് കാണുന്നത്. സം​ഗതി പൊലീസ് സ്റ്റേഷനാണെങ്കിലും തിരക്കൊക്കെ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണെങ്കിലും അതിന്റെ അലട്ടലുകളൊന്നും ഇല്ലാതെ ഒരു കസേരയിൽ വളരെ ശാന്തമായി ഉറങ്ങുകയാണ് നമ്മുടെ ലോല.  

ഓഫീസർ തന്റെ ഓഫീസിനകത്തേക്ക് കയറി വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കസേരയും പൂച്ചയും കറുപ്പ് നിറത്തിലുള്ളതായതിനാൽ തന്നെ പൂച്ചയെ കാണുന്നില്ല എന്നും അത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. പൂച്ചയെ ഉണർത്താനുള്ള ശ്രമം ഉദ്യോ​ഗസ്ഥൻ നടത്തുന്നുണ്ട് എങ്കിലും ലോല വളരെ ശാന്തമായി തന്റെ ഉറക്കം തുടരുകയാണ്. 

എന്നാൽ, ഇത് ആദ്യമായല്ല സുധീർ എസ്. കുഡാൽകരോൺ ഇങ്ങനെ മൃ​ഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ലോലയുടെ തന്നെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം നേരത്തെ പങ്കുവച്ചിട്ടുണ്ട്. അതുപോലെ ഷീല എന്ന നായയെ താലോലിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചതായി കാണാം. 

ഏതായാലും, അദ്ദേഹം പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മൃ​ഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയും കരുതലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് അതിന് കമന്റ് നൽകിയിരിക്കുന്നത്. 

വായിക്കാം: അപരിചിതരായ യുവാവും യുവതിയും, വെളുത്ത നിറമുള്ള മുറിയിൽ 100 ദിവസം, നാലുകോടി രൂപ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios