Asianet News MalayalamAsianet News Malayalam

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്

വീഡിയോയ്ക്ക് താഴെ നിരവധി ഇന്ത്യന്‍  നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ ഡാഷ്ക്യാം നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിരവധി കാഴ്ചക്കാരാണ് എഴുതിയത്.  

dashcam video of a woman jumping in front of a car at Bengaluru has gone viral on social media
Author
First Published Aug 31, 2024, 8:16 AM IST | Last Updated Aug 31, 2024, 8:16 AM IST


ബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. "ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്പോൾ. എന്തെങ്കിലും സംഭവിച്ചാൽ, ആളുകൾ തൽക്ഷണം അവളുടെ പക്ഷം ചേരും.' എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. 

കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്‍റെ വേഗം കുറച്ച് റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു. ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്‍റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഡ്രൈവറുടെ അമ്പരപ്പ് ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 

'കൊമ്പനെ പിടിക്കാന്‍' പുറം കടലില്‍ പോയ 16 -കാരന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; സംഭവം ജമൈക്കയില്‍

പിണങ്ങിപ്പോയ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ 'ടെഡി ബിയറി'ന്‍റെ വേഷമിട്ട് അച്ഛന്‍

വീഡിയോ വൈറലായിതന് പിന്നാലെ ഷോണി കപൂര്‍, 'അശോക് നഗർ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് ഒരു കോൾ ലഭിച്ചെന്നും പെൺകുട്ടിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും' കുറിച്ചു. ആഗസ്റ്റ് 28 ന് പങ്കുവച്ച വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഇന്ത്യന്‍ നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ ഡാഷ്ക്യാം നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിരവധി കാഴ്ചക്കാരാണ് എഴുതിയത്.  “ഡാഷ്‌ക്യാം ഘടിപ്പിച്ച ഫാക്ടറി ഇന്ത്യയിൽ വരണം. സീറ്റ് ബെൽറ്റ് പോലെ തന്നെ ഇത് ഒരു സുരക്ഷാ ഉപകരണമാണ്" ഒരു കാഴ്ചക്കാരന്‍ എഴുതി. “ബെംഗളൂരു റോഡുകളിലെ അപകടകരമായ കൊള്ളക്കാർ. കാറുകൾ, ബൈക്കുകൾ തുടങ്ങിയവ സൂക്ഷിക്കുക. ബംഗളൂരു കൊള്ളപ്പലിശക്കാരുടെയും ക്രിമിനലുകളുടെയും പറുദീസയായി മാറുന്നു. “ മറ്റൊരാള്‍ എഴുതി. "ഡാഷ്‌ക്യാം ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറികളാണ്. നിങ്ങളുടെ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കണം,” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു, "ഒരാൾ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾ അല്ലെങ്കിൽ റോഡ് ക്രോസിംഗിന്‍റെ നടുവിൽ നിൽക്കുന്നത് കാണുമ്പോൾ വേഗത കുറയ്ക്കുക. ഇത്തരക്കാരുടെ ഉദ്ദേശം നിങ്ങൾക്കറിയില്ല...." മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി. 

ദേശീയ ക്രൈം മാപ്പിൽ ഒന്നാമത്; മോഷ്ടാക്കളുടെ ഹോട്ട്സ്പോട്ടായി മാറിയ മൂന്ന് ഇന്ത്യന്‍ ഗ്രാമങ്ങൾ
 

Latest Videos
Follow Us:
Download App:
  • android
  • ios