നിറയെ യാത്രക്കാരുമായി ഒരു ബസ് റോഡിലൂടെ വരുമ്പോൾ ബസ്സിന് നേരെ നടുറോഡിലൂടെ ഒരു ആന നടക്കുന്നു. ആനയുടെ സമീപത്തെത്തിയതും ബസ് ഡ്രൈവർ ബസ്സിന്റെ വേഗത കുറയ്ക്കുന്നു. ഈ സമയത്ത് ബസ്സിനുള്ളിലേക്ക് കയറാനായി ആന വാതിലിനുള്ളിലൂടെ തന്റെ തുമ്പിക്കൈ ബസിനുള്ളിലേക്ക് ഇടുന്നു.

ഓരോ നിമിഷവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുന്നിലേക്ക് എത്തുന്നത് കൗതുകം ജനിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ഒക്കെയാണ്. മറ്റേതൊരു മാധ്യമത്തിന് ഉള്ളതിനേക്കാളും പതിന്മടങ്ങ് വേഗതയിലാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും യൂട്യൂബും ഒക്കെ ഉൾക്കൊള്ളുന്ന സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നത്. അതിൽ തന്നെ ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ വളരെ വേഗത്തിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ കൗതുകകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്സിലേക്ക് ചാടി കയറാൻ ശ്രമിക്കുന്ന ഒരു ആനയാണ് വീഡിയോയിലെ താരം. പുറമേ നോക്കുമ്പോൾ രസകരമായി തോന്നാമെങ്കിലും തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ആ ബസ്സിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്.

ഐപിഎസ് ഓഫീസർ ആയ ദിപാൻഷു കബ്ര ആണ് ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിലേക്ക് ചാടി കയറാൻ ശ്രമിക്കുന്ന ആനയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ദീപാവലി അവധിയായതുകൊണ്ട് എല്ലാവരും എത്രയും വേഗം വീട്ടിലെത്താൻ ശ്രമിക്കുന്നുവെന്ന രസകരമായ ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

നിറയെ യാത്രക്കാരുമായി ഒരു ബസ് റോഡിലൂടെ വരുമ്പോൾ ബസ്സിന് നേരെ നടുറോഡിലൂടെ ഒരു ആന നടക്കുന്നു. ആനയുടെ സമീപത്തെത്തിയതും ബസ് ഡ്രൈവർ ബസ്സിന്റെ വേഗത കുറയ്ക്കുന്നു. ഈ സമയത്ത് ബസ്സിനുള്ളിലേക്ക് കയറാനായി ആന വാതിലിനുള്ളിലൂടെ തന്റെ തുമ്പിക്കൈ ബസിനുള്ളിലേക്ക് ഇടുന്നു. ഈ സമയം ഡ്രൈവർ വേഗത്തിൽ ബസ് വെട്ടിച്ചു മാറ്റുകയും ആനയിൽ നിന്ന് ബസ് യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തിൽ ആനയ്ക്കോ ബസ് യാത്രക്കാർക്കോ പരിക്കില്ല. 

ബസ് ഡ്രൈവറുടെ സമചിത്തതയാണ് വലിയൊരു അപകടം ഒഴിവാക്കിയതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും കുറിച്ചിരിക്കുന്നത്. ഈ വീഡിയോ എവിടെ നിന്ന് ചിത്രീകരിച്ചതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Scroll to load tweet…