കുട്ടിയുടെ അച്ഛൻ കുട്ടിയുടെ സുരക്ഷിതത്വം നോക്കി എപ്പോഴും കൂടെത്തന്നെ നിൽക്കുന്നുണ്ട്. ഒരു ഹെൽമറ്റും അവൻ വച്ചിട്ടുണ്ട്.

വ്യത്യസ്തത തോന്നിക്കുന്ന വാഹനങ്ങളുമായി ആളുകൾ നടത്തുന്ന സ്റ്റണ്ടും മറ്റും ഇന്റർനെറ്റിന് പ്രിയപ്പെട്ട കാഴ്ചകളാണ്. സോഷ്യൽ മീഡിയയിൽ അത്തരം വീഡിയോകൾക്ക് വലിയ കാഴ്ചക്കാരുണ്ട്. അതുപോലെ തന്നെ ഇന്ന് തങ്ങളുടെ കുട്ടികളെ മുതിർന്നവർ എടുക്കുന്ന വാഹനങ്ങൾ‌ ഓടിക്കാൻ പഠിപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണവും കൂടി വരികയാണ്. അത്തരത്തിലുള്ള വീഡിയോകളും നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് കാണാം. 

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് ആണ് നാലുവയസുകാരനായ കുട്ടി ഓടിക്കുന്നത്. യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് കുട്ടി ബൈക്ക് ഓടിക്കുന്നത് എന്നതും വീഡിയോയിൽ കാണാം. അതേസമയം മോട്ടോർസൈക്കിളുകൾ മാത്രമല്ല, ടാറ്റ സെനോൺ പിക്കപ്പ് ട്രക്ക് പോലെയുള്ള വലിയ വാഹനങ്ങളും കുട്ടിക്ക് ഓടിക്കാൻ അറിയാം എന്നാണ് പറയുന്നത്. 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കുട്ടി ഒരു റോയൽ എൻഫീൽഡിൽ വരുന്നത് കാണാം. കുട്ടിയുടെ അച്ഛൻ കുട്ടിയുടെ സുരക്ഷിതത്വം നോക്കി എപ്പോഴും കൂടെത്തന്നെ നിൽക്കുന്നുണ്ട്. ഒരു ഹെൽമറ്റും അവൻ വച്ചിട്ടുണ്ട്. വിടർന്ന ചിരിയോടെ യാതൊരു പേടിയും കൂടാതെ അവൻ വണ്ടിയുമായി പോകുന്നതാണ് പിന്നെ കാണാൻ സാധിക്കുന്നത്. tranz__moto_hub ആണ് അവരുടെ ഇൻസ്റ്റ​ഗ്രാം പേജിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 

View post on Instagram

ഈ പേജിൽ തന്നെ ഷെയർ ചെയ്തിരിക്കുന്ന മറ്റ് പല വീഡിയോകളിലും കുട്ടി വേറെയും വാഹനങ്ങൾ ഓടിക്കാൻ കഴിവ് നേടിയിട്ടുണ്ട് എന്ന് മനസിലാക്കാം. മേയ് മാസം ഷെയർ ചെയ്ത വീഡിയോയാണ് ഇതെങ്കിലും ഇപ്പോഴും സോഷ്യൽ മീഡയയിൽ ആളുകൾ ഈ വീഡിയോ കാണുകയും കുട്ടിയെ അഭിനന്ദിക്കുകയുമാണ്. 

വായിക്കാം: 1.3 ലക്ഷം കൊടുത്ത് ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത പക്ഷി പറന്നുപോയി, 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player