ജർമ്മൻ വ്ലോഗറായ ക്രിസ്റ്റ്യൻ ബെറ്റ്സ്മാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ റേറ്റ് ചെയ്ത വീഡിയോ വൈറലായി. കേരളത്തിലെ മനുഷ്യരെയും രാജസ്ഥാനിലെ ഭക്ഷണത്തെയും പ്രശംസിച്ച അദ്ദേഹം, ഡൽഹിയെ 'ഏറ്റവും മലിനീകരിക്കപ്പെട്ട' സ്ഥലമെന്ന് വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഓരോ സംസ്ഥാനത്തിന്‍റെയും പ്രത്യേക ഗുണങ്ങളെ കുറിച്ച് ജർമ്മൻ വ്ളോഗർ ചെയ്ത വീഡിയോ വൈറലായി. ജർമ്മൻ ട്രാവൽ വ്ലോഗറും ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവുമായ ക്രിസ്റ്റ്യൻ ബെറ്റ്സ്മാനാണ് വീഡിയോ പങ്കുവച്ചത്. കേരളത്തിന്‍റെ ആതിഥ്യമര്യാദ മുതൽ രാജസ്ഥാന്‍റെ പാചകരീതി വരെ എല്ലാറ്റിനെയും ക്രിസ്റ്റ്യൻ പ്രശംസിച്ചു. എന്തൊക്കെ കാര്യങ്ങളിലാണ് ഓരോ പ്രദേശവും തന്നിൽ മതിപ്പ് ഉണ്ടാക്കിയതെന്ന് ക്രിസ്റ്റ്യൻ എടുത്ത് പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു ക്രിസ്റ്റ്യൻറെ വീഡിയോ.

കേരളം, പഞ്ചാബ്, ഗോവ, മേഘാലയ... പക്ഷേ ദില്ലി!

ക്രിസ്റ്റ്യൻറെ അഭിപ്രായത്തിൽ, പഞ്ചാബ് "ഏറ്റവും നല്ല മതസ്ഥലം" ആയിരുന്നു, മേഘാലയ "ഏറ്റവും നല്ല സാഹസികതകൾ" വാഗ്ദാനം ചെയ്തു, കേരളത്തിൽ "ഏറ്റവും നല്ല മനുഷ്യർ" ഉണ്ടായിരുന്നു, ഗോവ "ഏറ്റവും നല്ല സമൂഹം" ആയിരുന്നു, രാജസ്ഥാനിൽ "ഏറ്റവും നല്ല ഭക്ഷണം" വിളമ്പി... അങ്ങനെ അങ്ങനെ ക്രിസ്റ്റ്യൻറെ വീഡിയോ ഏറെക്കുറെ പോസിറ്റീവ് ആയിരുന്നെങ്കിലും, ദില്ലിയെ, അതെ രാജ്യ തലസ്ഥാനത്തെ ക്രിസ്റ്റ്യൻ വിശേഷിപ്പിച്ചത് "ഏറ്റവും മലിനീകരിക്കപ്പെട്ട" സ്ഥലം എന്നായിരുന്നു. ആ അഭിപ്രായം പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. "ഇന്ത്യയിലെ 20-ലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിന് ശേഷം, എന്‍റെ സത്യസന്ധമായ റേറ്റിംഗ് ഇതാ! എങ്കിലും എനിക്ക് വീണ്ടും വീണ്ടും പരാമർശിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്," വീഡിയോ പങ്കുവച്ച് കൊണ്ട് ക്രിസ്റ്റ്യൻ എഴുതി.

View post on Instagram

ക്രിസ്റ്റ്യന് ആധാർ കാർഡ് നൽകണം

നിരവധി പേർ ക്രിസ്റ്റ്യൻറെ കാഴ്ചപാടിനോട് യോജിച്ചു. എന്നാൽ മറ്റ് ചിലർ ക്രിസ്റ്റ്യന്‍റെ റാങ്കിംഗ് ഇന്ത്യയുടെ വൈവിധ്യത്തെ വല്ലാതെ ചുരുക്കിക്കളഞ്ഞെന്ന് എഴുതി. ഭൂരിഭാഗം ഇന്ത്യക്കാരെക്കാളും ബ്രോയ്ക്ക് ഇന്ത്യയെ നന്നായി അറിയാം. ബ്രോയ്ക്ക് ഒരു ആധാർ കാർഡ് കൊടുക്കണമെന്നായിരുന്നു ഒരു കുറിപ്പ്. ദില്ലി ഏറ്റവും മലിനീകരിക്കപ്പെട്ടതല്ല; ലോകത്തിലെ പല നഗരങ്ങളും ദില്ലിയെക്കാൾ മലിനമാണ്. ശൈത്യകാലത്ത് മാത്രമാണ് ദില്ലി കടുത്ത മലിനീകരണ പ്രശ്നങ്ങൾ നേരിടുന്നതെന്ന് ഒരു ദില്ലിക്കാരൻ ചൂണ്ടിക്കാണിച്ചു. ഹാലേബിഡു, ബേലൂർ, തഞ്ചാവൂർ.. തുടങ്ങിയ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിച്ചിട്ടില്ലേയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ ചോദ്യം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ കൂടി സന്ദർശിച്ചൂ ഇന്ത്യ പുകഴ്ത്താൻ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം നേരത്തെ ഇന്ത്യൻ തെരുവ് കച്ചവടക്കാരുടെ ഉച്ചത്തിലുള്ള വിളികളെ കുറിച്ച് പരാതിപ്പെട്ട് ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ വലിയ വിമർശനങ്ങൾ ക്രിസ്റ്റ്യനെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാല അദ്ദേഹം തന്‍റെ വീഡിയോ തന്നെ പിൻ വലിച്ചു.