ബെംഗളൂരു സ്വദേശിയായ യുവതി  പങ്കുവച്ച മുത്തച്ഛന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീടിന് 50 മീറ്റർ മാത്രം അകലെയാണെങ്കിലും പേരക്കുട്ടിയെ സ്നേഹത്തോടെ കാത്തുനിൽക്കുന്ന മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ച്ഛനും അമ്മയ്ക്കും ഒരുപടി മുകളിലായിരിക്കും മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും തങ്ങളുടെ പേരകുട്ടികളോടുള്ള ഇഷ്ടം. വീടൊന്ന് ഉണരുന്നത് പേരക്കുട്ടികൾ വരുമ്പോഴാണെന്നാണ് അവരുടെ പക്ഷം. എന്നാൽ ഇന്ന് അത്തരം ഊഷ്മളമായ സ്നേഹം അനുഭവിക്കാൻ എല്ലാ കുട്ടികൾക്കും ഭാഗ്യമില്ല. കാരണം, അവരിൽ പലരുടെയും മുത്തച്ഛന്മാരും മുത്തശ്ശിമാരും വൃദ്ധസദനങ്ങളിലാണെന്നത് തന്നെ. എന്നാല്‍, തനിക്കിപ്പോഴും അത്തരം ഭാഗ്യാനുഭവങ്ങളുണ്ടെന്ന് ഒരു യുവതി തന്‍റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചപ്പോൾ, അവൾക്ക് സ്നേഹോഷ്മളമായ കുറിപ്പുകളാണ് ലഭിച്ചത്.

എങ്കിലും അദ്ദേഹം വരും

ബെംഗളൂരു സ്വദേശിയായ മേധയാണ് തനിന്‍റെ കുടുംബത്തിലെ സ്നേഹ നിമിഷങ്ങൾ പങ്കുവച്ചത്. വീട്ടിൽ നിന്നും വളരെ അകലെയാണ് കുടുംബ വീട്. അങ്ങോട്ട് പോകുന്നെന്ന് അറിയിച്ചാൽ, പിന്നെ തന്നെ കാത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിൽ വന്ന് നില്‍ക്കും. അതും ബസ് സ്റ്റോപ്പിൽ നിന്നും വെറും 50 മീറ്റർ മാത്രമേ ബസ് സ്റ്റോപ്പിലേക്ക് ഉള്ളൂവെന്നും അറിയുക. കുടുംബവീട്ടിലേക്കുള്ള അത്തരമൊരു യാത്രയുടെ വീഡിയോയും മേധ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.

View post on Instagram

കർണ്ണാടകയുടെ ഉൾഗ്രാമത്തിലാണ് മേധയുടെ വീട്. ബസിൽ അങ്ങോട്ടുള്ള യാത്രയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ബസ് സ്റ്റോപ്പിലേക്ക് ബസ് എത്തുമ്പോഴേക്കും അവിടേയ്ക്ക് നടന്നുവരുന്ന മുത്തച്ഛനെ കാണാം. പിന്നാലെ മേധയുടെ ബാഗുമായി അദ്ദേഹം മുന്നേ നടക്കുന്നു. വീടിന് അടുത്തെത്തുമ്പോൾ ഗേറ്റിന് അടുത്തായി ഇരുവരെയും കാത്ത് നിൽക്കുന്ന മുത്തശ്ശി അവളെ സ്നേഹത്തോടെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നതും വീഡിയോയിൽ കാണാം. "വീട് 50 മീറ്റർ മാത്രം അകലെയാണ്, എന്നിട്ടും എന്‍റെ മുത്തച്ഛൻ എല്ലായ്‌പ്പോഴും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നു" വീഡിയോ പങ്കുവച്ച് കൊണ്ട് അവളെഴുതി.

ഞങ്ങൾക്ക് മിസ് ചെയ്യുന്നു

വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. ഒരു കോടി പത്ത് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ തങ്ങളെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയെന്ന് നിരവധി പേരെഴുതി. തങ്ങളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും ഓർമ്മവന്നെന്ന് മറ്റ് ചിലർ കുറിച്ചു. വാക്കിലൂടെയല്ല അവർ നോട്ടത്തിലും പ്രവ‍ർത്തിയിൽ പോലും സ്നേഹിക്കുന്നെന്ന് മറ്റ് ചിലരെഴുതി. ഇത് കൊച്ചുമോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരു വെറും വീഡിയോ അല്ലെന്നും ശുദ്ധമായ സ്നേഹമാണെന്നുമായിരുന്നു ഒരു കുറിപ്പ്. ഇത്രയും സ്നേഹം അനുഭവിക്കാൻ നിങ്ങൾ ഭാഗ്യവതിയാണെന്ന് ചിലരെഴുതി. നിരവധി പേര് തങ്ങളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും മിസ് ചെയ്യുന്നെന്ന് കുറിച്ചു.