35 വർഷത്തിലേറെയായി ഓട്ടോ ഡ്രൈവറായ അച്ഛന്റെ ത്യാഗങ്ങളെക്കുറിച്ച് ഒരു മകൾ പങ്കുവെച്ച വൈകാരികമായ കുറിപ്പ്. തന്റെ വിദ്യാഭ്യാസത്തിനും, സ്വാതന്ത്ര്യത്തിനും, കരിയറിനും പിന്നിൽ അച്ഛന്റെ കഠിനാധ്വാനമാണെന്നും, മാതാപിതാക്കൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം പണമല്ല, മറിച്ച് സ്വാതന്ത്ര്യവും പിന്തുണയുമാണെന്നും മകൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്കളുടെ ഭാവിയ്ക്ക് വേണ്ടി കൂടിയാണ് ഓരോ അച്ഛനമ്മമാരും ജോലി ചെയ്യുന്നത്. എന്നാൽ, ഒരു വീട്ടമ്മയുടെ ജോലി പോലെ. ഇതും വളരെ അപൂർവ്വമായി മാത്രമേ തിരിച്ചറിയപ്പെടുകയൊള്ളൂ. എങ്കിലും നിശബ്ദമായ ഈ ത്യാഗം തടസമില്ലാതെ തുടരുന്നു. അത്തരമൊരു ത്യാഗത്തെ കുറിച്ച് ഒരു മകൾ വെളിപ്പെടുത്തിയപ്പോൾ, തങ്ങളുടെ ജീവിതത്തിലും ഇതുപോലെ ഒരാൾ, അച്ഛൻ അല്ലെങ്കിൽ അമ്മ ഉണ്ടായിരുന്നുവെന്ന തരിച്ചറിവ് കൂടിയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ പങ്കുവച്ചത്.

'എല്ലാം അച്ഛന്‍റെ സമർപ്പണം'

35 വർഷത്തിലേറെയായി ഓട്ടോറിക്ഷാ ഡ്രൈവറായ തന്‍റെ അച്ഛന് ആദരാഞ്ജലി അർപ്പിക്കുന്ന ഒരു മകൾ വീഡിയോയിൽ, തന്‍റെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും കരിയറിനും അദ്ദേഹമാണ് കാരണമെന്ന് തുറന്ന് പറയുന്നു. ഗ്രോയിംഗ് വിത്ത് ആർത എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാമ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. "എന്‍റെ അച്ഛൻ 35 വർഷത്തിലേറെയായി ഓട്ടോ ഓടിക്കുന്നു. ഞാൻ ബാംഗ്ലൂരിലേക്ക് പോകുമ്പോഴെല്ലാം അച്ഛൻ എന്നെ ഓട്ടോയിൽ ബസ് സ്റ്റോപ്പിൽ ഇറക്കും.മകൾ വീഡിയോയിൽ പറയുന്നു.

View post on Instagram

'സ്വാതന്ത്രമായിരുന്നു അദ്ദേഹം സമ്മാനിച്ചത്'

"നഴ്സറി മുതൽ ഡിഗ്രി വരെ എന്‍റെ വിദ്യാഭ്യാസം സാധ്യമായത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനം മൂലമാണ്. നമ്മുടെ ചുറ്റുമുള്ള പലരും പെൺമക്കളുടെ വിവാഹത്തിനായി പണം സ്വരൂപിച്ചപ്പോൾ, എന്‍റെ അച്ഛൻ ഞങ്ങളുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷേ, അദ്ദേഹം എനിക്ക് നൽകിയ ഏറ്റവും വലിയ കാര്യം വിദ്യാഭ്യാസമല്ല, അത് സ്വാതന്ത്ര്യമായിരുന്നു.' എന്നും മകൾ കൂട്ടിച്ചേർക്കുന്നു. "എനിക്ക് ഒരു സഹോദരിയുണ്ട്, ഞങ്ങൾ പെൺമക്കളായതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കാൻ അദ്ദേഹം ഒരിക്കൽ പോലും ഞങ്ങളെ വളർത്തിയിട്ടില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനും, സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനും അദ്ദേഹം ഞങ്ങളിൽ വിശ്വസം അർപ്പിച്ചു." തങ്ങൾ ഇപ്പോൾ തങ്ങളുടെ കരിയറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും മകൾ പറയുന്നു.

കോവിഡ് മഹാമാരിയുടെ സമയത്ത്, മാതാപിതാക്കൾക്ക് എല്ലാം തിരികെ നൽകാനുള്ള ഒരു മാർഗമായി അവർ ഒരു ഫാം ആരംഭിച്ചു. അന്നുമുതൽ, അവരുടെ അച്ഛൻ മുമ്പ് കാണിച്ച അതേ സമർപ്പണത്തോടെ അത് നോക്കിനടത്തുകയാണെന്നും അവർ പറയുന്നു. അമ്മയാകുന്നതിനെക്കുറിച്ചും ജോലിയിൽ തുടരണോ വേണ്ടയോ എന്ന ബുദ്ധിമുട്ടുള്ള തീരുമാനത്തെക്കുറിച്ചും അച്ഛനുമായി സംസാരിച്ചു. കുറിപ്പ് അനുസരിച്ച്, അവളുടെ അച്ഛൻ അവളുടെ കരിയർ ഉപേക്ഷിക്കരുതെന്ന് ആഗ്രഹിച്ചു. കൂടാതെ അവളുടെ കുട്ടിയെ വളർത്താൻ കുടുംബം സഹായിക്കുമെന്ന ഉറപ്പും നൽകി. "അപ്പോഴാണ് എന്‍റെ അച്ഛൻ പറഞ്ഞത്, 'നിന്‍റെ കുട്ടിയെ വളർത്തുന്നതിൽ ഞങ്ങൾ നിന്നെ പിന്തുണയ്ക്കാം. ജോലി ഉപേക്ഷിക്കരുത്.' എന്നിട്ട് എന്‍റെ അമ്മയെ എന്നോടൊപ്പം താമസിക്കാൻ അയച്ചു. എല്ലാ ആഴ്ചയും ഞാൻ ഓഫീസിൽ പോകുമ്പോൾ എന്‍റെ മകളെ പരിപാലിക്കാൻ അമ്മ ബാംഗ്ലൂരിലേക്ക് വരും."

'നന്ദി. ഒപ്പം നിന്നതിന്, പിന്തുണച്ചതിന്...'

അമ്മ കുട്ടിയെ പരിപാലിക്കുമ്പോൾ, അച്ഛൻ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുകയാണെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു. കുടുംബത്തിന്‍റെ പലചരക്ക് കട നടത്തുന്നത്, കൃഷിയിടം നോക്കുന്നത്, പാചകം ചെയ്യുന്നത്, വൃത്തിയാക്കുന്നത്, പകൽ സമയത്ത് ഓട്ടോ ഓടിക്കുന്നത്, വൈകുന്നേരം കട വീണ്ടും തുറക്കാൻ തിരിച്ചെത്തുന്നത് ഇങ്ങനെ ഒരു ദിവസം മുഴുവൻ അദ്ദേഹം ബിസിയാണ്. "ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു. മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്മാനം പണമല്ല. ഒരു കുട്ടിയെ സ്വതന്ത്രരായി വളർത്തുകയും പിന്നീട് അവരുടെ പിന്നിൽ നിൽക്കുകയും ചെയ്യുക എന്നതാണ് അത്. വഴിയിലെ ഓരോ ചുവടുവയ്പ്പിലും എന്‍റെ പിന്നിൽ നിന്നതിന് നന്ദി." മകൾ തന്‍റെ വൈകാരിക വീഡിയോ അവസാനിപ്പിച്ചു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ അച്ഛന്‍റെ നിസ്വാർത്ഥതയെയും സമർപ്പണത്തെയും സ്നേഹത്തെയും പുകഴ്ത്തി. "ഒരു യഥാർത്ഥ പുരുഷൻ ഇങ്ങനെയാണ് കാണപ്പെടുന്നത്. ഈ മഹാനായ മാന്യനോടുള്ള ബഹുമാനവും സ്നേഹവും," ഒരു ഉപയോക്താവ് എഴുതി. "നീ വളരെ ഭാഗ്യവാനാണ്. ദൈവം നിന്നെയും നിന്‍റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ," എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.