'തന്റെ ഇന്ത്യക്കാരനായ ഭർത്താവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നോട് പലരും പറഞ്ഞത്, ഇന്ത്യക്കാരായ പുരുഷന്മാർക്ക് രണ്ട് ഭാര്യമാരുണ്ടാകും എന്നാണ്' വീഡിയോയിൽ കാനഡയിൽ നിന്നുള്ള ഡാനിയേല പറയുന്നു.

വിവിധ രാജ്യങ്ങളിലെ സംസ്കാരത്തെ കുറിച്ച് വലിയ തെറ്റിദ്ധാരണ ചിലപ്പോൾ നമ്മളിലുണ്ടായി എന്ന് വരും. അതുപോലെ ഈ ഇന്ത്യൻ -കനേഡിയൻ ദമ്പതികൾക്കും ഉണ്ടായിരുന്നു ഇരുവരുടെയും സംസ്കാരത്തെ കുറിച്ച് മറ്റുള്ളവർ നൽകിയ കുറേ അബദ്ധധാരണകൾ. അതേക്കുറിച്ച് തുറന്ന് പറയുകയാണ് 'ഇന്ത്യൻ കനേഡിയൻ കപ്പിൾ' എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ദമ്പതികൾ. 

വിവാഹത്തിന് മുമ്പ് തങ്ങൾ കേട്ട നുണകൾ ഇതെല്ലാമാണ് എന്നും യഥാർത്ഥ പ്രണയം സ്റ്റീരിയോടൈപ്പുകളെ അതിജീവിക്കും എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. 10.7 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

'തന്റെ ഇന്ത്യക്കാരനായ ഭർത്താവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നോട് പലരും പറഞ്ഞത്, ഇന്ത്യക്കാരായ പുരുഷന്മാർക്ക് രണ്ട് ഭാര്യമാരുണ്ടാകും എന്നാണ്' വീഡിയോയിൽ കാനഡയിൽ നിന്നുള്ള ഡാനിയേല പറയുന്നു. അതുപോലെ ഇന്ത്യക്കാർ ഡിയോഡറൻ്റ് ഉപയോ​ഗിക്കില്ലെന്നും ഇന്ത്യയിലെത്തിയാൽ ബലാത്സം​ഗം ചെയ്യപ്പെടുമെന്നും പലരും തന്നോട് പറഞ്ഞിരുന്നു എന്നും ഡാനിയേല പറയുന്നു.

ഭർത്താവായ ഏകാൻഷ് പറയുന്നത്, 'അവൾ നിന്നെ ഡിവോഴ്സ് ചെയ്യും' എന്നാണ് ഡാനിയേലയെ വിവാഹം കഴിക്കുന്നതിന് മുമ്പ് പലരും തന്നോട് പറഞ്ഞത് എന്നാണ്. അതുപോലെ, വിദേശികൾ മാതാപിതാക്കളെ നോക്കാത്തവരാണ്, കുറച്ചുനാൾ കഴിയുമ്പോൾ അവൾ നിന്റെ പണമെല്ലാം എടുത്ത് നിന്നെ ഉപേക്ഷിച്ച് പോവും എന്നൊക്കെയും താൻ കേട്ടിട്ടുണ്ട് എന്നും ഏകാൻഷ് പറയുന്നു. 

View post on Instagram

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയത്, 'ഇന്ത്യക്കാർക്ക് രണ്ട് ഭാര്യമാരുണ്ട് എന്നത് കേട്ടിട്ടേയില്ല' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയത്, 'ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ​ഗ്രീൻകാർഡ് കിട്ടുമ്പോൾ ആള് എന്നെ ഉപേക്ഷിച്ചുപോകും എന്ന് എന്റെ വീട്ടുകാർ പറയുമായിരുന്നു. എന്നാൽ ഇപ്പോൾ, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനേഴു വർഷമായി' എന്നായിരുന്നു. 

ഓർഡർ ചെയ്തത് റോൾ, പാഴ്‍സൽ എത്തിയതും പൊലീസിനെ വിളിച്ച് യുവതി, ‍പരിശോധിച്ചപ്പോൾ കണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം